0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96K

സ്വന്തം ആയി സംവിധാനം ചെയ്യാമെന്ന തീരുമാനത്തിൽ വിഷ്ണു എത്തി. ചെറിയ ബഡ്ജറ്റ് ൽ ഉള്ള ഒരു അടി പടം ആയിരുന്നു. അതിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി എനിക്കും വേഷം ഉണ്ടായിരുന്നു. പക്ഷെ കുറേ പ്രശ്നങ്ങൾ മൂലം ആ സിനിമ എങ്ങും എത്തിയില്ല. ഷൂട്ട് മുടങ്ങി ആ സിനിമ പാതിവഴിയിൽ അവസാനിച്ചു.. എനിക്ക് ആദ്യമായ് മുഴുനീള വേഷം ലഭിച്ച സിനിമ അങ്ങനെയും ആയി. അതിനെ കുറിച്ചാണ് സുനി പറഞ്ഞത്..

'അവൻ എന്നിട്ട് അടുത്ത ചെയ്ത പടത്തിൽ നിനക്ക് റോൾ തന്നിലല്ലോ...?

സുനി എന്നോട് ചോദിച്ചു

'അതാകെ മൂന്നാല് കഥാപാത്രം ഉള്ള സിനിമ അല്ലേ.. അതിൽ എന്നെ പോലൊരു പുതുമുഖത്തിനെ കയറ്റാൻ പ്രൊഡ്യൂസർ സമ്മതിക്കുമോ..? നീ നോക്കിക്കോ അവൻ അടുത്ത സിനിമക്ക് തയ്യാറാകുന്നുണ്ട്.. അതിൽ എനിക്ക് ഷുവർ ആയിട്ടും നല്ലൊരു വേഷം കിട്ടും..'

ഞാൻ എന്റെ വിശ്വാസം സുനിയോട് പറഞ്ഞു

ആദ്യത്തെ സിനിമ പെട്ടിയിൽ ആയെങ്കിലും വിഷ്ണു അവന്റെ മോഹം ഉപേക്ഷിച്ചില്ല. മറ്റൊരു കഥ എഴുതി അത്യാവശ്യം നല്ലൊരു സിനിമ തന്നെ അവൻ എടുത്തു. ഒരു പരീക്ഷണ ചിത്രം ആയിരുന്നു. തിയേറ്ററിൽ ഹിറ്റ്‌ സ്റ്റാറ്റസ് കിട്ടി അവൻ ഇപ്പൊ അത്യാവശ്യം കുറച്ചു പേരൊക്കെ അറിയുന്ന ഒരു സിനിമ സംവിധായകൻ ആണ്.. ഇപ്പോളും അവന് എന്നോടുള്ള സൗഹൃദത്തിൽ പക്ഷെ മാറ്റം ഒന്നുമില്ല.. പുതിയ സിനിമയുടെ ഓരോ അപ്ഡേറ്റ്കളും അവൻ എന്നെ അറിയിക്കാറുണ്ട്.. അതിൽ എനിക്ക് അത്യാവശ്യം നല്ലൊരു വേഷം തരാമെന്ന് തന്നെ അവൻ പറഞ്ഞിട്ടുമുണ്ട്.. അതാണ് ഇനി എന്റെ അവസാന hope...

'എന്തായാലും ആ പെട്ടിയിൽ കിടന്ന അടി പടത്തിന് വേണ്ടി

💬 Comments

View all comments