0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 66190

വരെ കളഞ്ഞില്ലേ..?

ഞാൻ അവനോട് ചോദിച്ചു

'കൈപ്പത്തി ഞാൻ കളഞ്ഞു.. കടലിൽ കൊണ്ട് കളഞ്ഞു.. പക്ഷെ ആ മോതിരം.. അത് ഞാൻ ഊരി എടുത്തിട്ട കളഞ്ഞത്..'

സുനി പറഞ്ഞു

'അതെന്തിനാ മൈരേ..?

ഞാൻ അവന്റെ കുത്തിനു പിന്നെയും പിടിച്ചു

'നല്ല കാശ് കിട്ടുമെന്ന് കരുതി.. കാശിനു നല്ല ടൈറ്റ് അല്ലേ. നിനക്ക് അറിയുന്നത് അല്ലേ..?

അവൻ നിഷ്കളങ്കമായി എന്നോട് ചോദിച്ചു

'അതിനേക്കാൾ ടൈറ്റിൽ കഴുത്തിൽ ഒരു കയർ വരും. അത് നീ ഓർത്തോ..?

ഞാൻ അവന്റെ കഴുത്ത് പിടിച്ചു ഞെരിച്ചു

'മൈരേ പിടി വിട്..'

അവൻ കഴുത്തിലെ പിടി വിടാൻ പറഞ്ഞു. ഞാൻ വിട്ടു

'അതിന് നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ..?

അവൻ പിന്നെയും മണ്ടത്തരം തുടങ്ങി

'ആ മോതിരം എന്താണെന്ന് നിനക്ക് അറിയാമോ..? മോഷണ മുതൽ.. കൊലപാതകത്തിന്റെ തോണ്ടി മുതൽ.. അത് വിറ്റാൽ നിന്നേ പോലീസ് ചുമ്മാ വിടുമോ..? അതും നമ്മളെ സംശയം കൊണ്ട് വിളിപ്പിച്ചത് ഒക്കെ നീ മറന്നോ..?

ഞാൻ അവനോട് ചോദിച്ചു

'അളിയാ എന്ത് ചെയ്യണം എന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു. അത് വിൽക്കാൻ ഒന്നും എനിക്ക് ധൈര്യം ഇല്ലായിരുന്നു. കളയാനും മനസ്സ് തോന്നിയില്ല. നല്ലപോലെ ആലോചിച്ചിട്ട് എന്തേലും ചെയ്യാമെന്ന് വച്ചാണ് ഞാൻ അത് കയ്യിൽ വച്ചത്.. കുറച്ചു മുന്നേ വരെ പോക്കറ്റിൽ ഉണ്ടായിരുന്നു.. ഇപ്പൊ ദേ നോക്കിയപ്പോ കാണുന്നുമില്ല..'

സുനി പറഞ്ഞു

'അയാക്കടെ കയ്യിൽ നിന്ന് ഊരിയ മോതിരം അയാടെ സിനിമയുടെ സെറ്റിൽ തന്നെ കൊണ്ട് വന്നു കളഞ്ഞല്ലോ.. നന്ദി ഉണ്ട് കൂട്ടുകാരാ നന്ദി ഉണ്ട്..'

ഞാൻ അവനെ തൊഴുതു

അവന്റെ കൂടെ ഞാനും മോതിരം തപ്പാൻ കൂടി. വേറെ വഴി ഇല്ലല്ലോ. എങ്ങാനും ആ മോതിരം ഇവിടെ ആരുടെ എങ്കിലും കണ്ണിൽ പെട്ടാൽ അത് പിന്നെ ഞങ്ങളുടെ മണ്ടക്ക് വരാനും ചാൻസ് ഉണ്ട്.

'ഞാൻ ഇരുന്നിടത്തെല്ലാം നോക്കി. എങ്ങുമില്ല.. ഇനി കാരവാനിൽ എങ്ങാനും..?

സുനി പറഞ്ഞു

അടിപൊളി. അയാളുടെ കൊച്ചു മോന്റെ കാരവാനിൽ ആണ് സുനി മോതിരം കളഞ്ഞിട്ട് വന്നത്. ഞങ്ങൾ കാരാവാന്റെ അടുത്ത് ചെന്നു. ലോക്ക് അല്ല. രോഹൻ അകത്തുമില്ല.

💬 Comments

View all comments