0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 97K

ഉരിഞ്ഞു....

ഞാൻ മറഞ്ഞു ഇരിക്കുന്ന കസേരയും കടന്നു അവർ മുന്നോട്ടു വന്നു. പഞ്ചാബി ഹൌസിൽ കൊച്ചിൻ ഹനീഫ കുമ്പിട്ടു ഇരിക്കുന്നത് പോലെ കൈ കൂപ്പി ഞാൻ ഇരുന്നു എന്ന് വേണേൽ പറയാം. ഏത് ഭാഷയിൽ മാപ്പ് ചോദിക്കണം എന്ന് മനസ്സിൽ ആലോചിച്ചു ഞാൻ ഇരിക്കുമ്പോ രോഹൻ അവിടെ നിന്ന് സ്വന്തം തുണി അഴിക്കുന്നു.. ഒപ്പം കുറച്ചു വൈമുഖ്യത്തോടെ രുക്സാനിയും...

എനിക്ക് എന്താണ് ഇവർ ഉദ്ദേശിച്ചത് എന്ന് മനസിലായില്ല. പ്രേമം മനുഷ്യനെ അന്ധൻ ആക്കുമെന്ന് ചൊല്ലുണ്ട്. പക്ഷെ കാമം ഇത്രക്ക് അന്ധൻ ആക്കുമോ..? ഒരു കയ്യകലത്തിൽ ഇരുന്നിട്ടും ഇവർ എന്താണ് എന്നെ മൈൻഡ് ചെയ്യാത്തത്.. രോഹൻ അടിച്ചു കിളി പോയി ഇരിക്കുവാ എന്നെങ്കിലും കരുതാം. പക്ഷെ ഈ പെണ്ണിന് കുഴപ്പം ഒന്നും ഇല്ലല്ലോ.. എനിക്ക് ഒന്നും മനസിലായില്ല

എന്തെങ്കിലും ഒന്ന് സംഭവിച്ചിരുന്നു എങ്കിൽ കുറേ കൂടി ആശ്വാസം ആയേനെ എന്ന് എനിക്ക് തോന്നി. ഇങ്ങനെ ടെൻഷൻ അടിച്ചു അടിച്ചു അറ്റാക്ക് വരുത്തുന്നതിലും ഭേദം അതല്ലേ.. ഞാൻ എങ്ങനെ ഇവിടെ എത്തി എന്ന് എക്സ്പ്ലെയിൻ ചെയ്യാൻ വേണ്ടി ഞാൻ ഒന്ന് തൊണ്ട മുരടനക്കി..

'നിനക്ക് എന്താ ചുമ ഉണ്ടോ..?

രോഹൻ രുക്സാനിയോട് ചോദിച്ചു

'ഇല്ല..'

അവൾ പറഞ്ഞു

ഇതെന്ത് കഷ്ടമാണ്.. ഞാൻ ശബ്ദം ഉണ്ടാക്കിയിട്ടും ഇവർ എന്നെ മൈൻഡ് ചെയ്യാത്തത്..? എനിക്ക് സത്യം പറഞ്ഞാൽ ദേഷ്യം കൂടി വന്നു. ഞാൻ ഈ ലോകത്തെ ഇല്ലാത്ത പോലെ എന്നെ അവഗണിക്കുക ആണ് ഇവർ.. എനിക്ക് തന്നെ മൊത്തത്തിൽ സംശയങ്ങൾ തോന്നാൻ തുടങ്ങി. കാര്യം ഇവർ എന്നെ കാണാതെ ഇരിക്കുന്നത് എനിക്ക് നല്ലതിനാണ്..

💬 Comments

View all comments