Chapter Title : ടോക്സിക് 2 [സാത്യകി]
കണ്ടു ഇവാനിയ ഞെട്ടി തളർന്നു പോയി.. അത് ജോൺസൺ ആയിരുന്നു. രോഹന്റെ അനിയത്തി റിബയുടെ ഭർത്താവ്.. രോഹന്റെ അറിവോടെ അയാൾ തന്നെ ഒളിഞ്ഞു നോക്കിയത് ഇവാനിയയെ ഞെട്ടിച്ചു. പക്ഷെ ഈ കുടുംബംത്തിൽ ഇതൊന്നും വലിയ കാര്യം അല്ല എന്ന് അവൾക്ക് പതിയെ മനസിലാകുക ആയിരുന്നു..
ജോൺസന്റെ നോട്ടവും ശല്യവും അവൾക്ക് താങ്ങാൻ പറ്റാതെ ആയപ്പോൾ അവൾ അത് അയാളുടെ ഭാര്യയുടെ അടുത്ത് സൂചിപ്പിച്ചു.. എന്നാൽ റിബയിൽ നിന്ന് ഒരു തണുത്ത പ്രതികരണം ആണ് അവൾക്ക് കിട്ടിയത്. അതൊന്നും കാര്യം ആക്കാൻ ഇല്ലെന്ന മട്ടിൽ റിബ പ്രതികരിച്ചതോടെ കുടുംബത്തിൽ തന്നെ ആർക്കും മനസിലാകില്ല എന്ന് ഇവാനിയക്ക് മനസിലായി..
ചമ്പാരൻ കുടുംബത്തിൽ പിറന്നവർ എല്ലാം പിശാചിന്റെ ആശിർവാദത്തോടെ വന്നവർ ആണ്. അവരിൽ നിന്ന് മനുഷ്യരുടെ മൂല്യങ്ങൾ പ്രതീക്ഷിക്കരുത്. ഇവാനിയ അത് മനസിലാക്കി. എന്നാൽ ആ പിശാചിന്റെ പരമ്പരയിലും നന്മ വറ്റാത്ത കണ്ണികൾ ഉണ്ടെന്നത് പതിയെ ഇവാനിയ തിരിച്ചറിഞ്ഞു.. അത് മറ്റാരും ആയിരുന്നില്ല.. എസ്ത ആയിരുന്നു
എസ്ത അഗസ്റ്റിൻ ചമ്പാരൻ, പെരിയവരുടെ മകൾ ലിനയുടെയും മിനിസ്റ്റർ അഗസ്റ്റിന്റെയും ഏക മകൾ ആണ്. പ്രായം ഇരുപത് കഴിഞ്ഞിട്ടേ ഉള്ളു. ഈ കുടുംബത്തിൽ ആണ് ജനിച്ചത് എങ്കിലും എങ്ങനെയോ ഒരുപാട് നന്മകൾ ഉള്ള കുട്ടിയായി ആണ് എസ്ത വളർന്നത്. ആരെയും വേദനിപ്പിക്കുന്നത് അവൾക്കു ഇഷ്ടം അല്ലായിരുന്നു.. പല കാര്യങ്ങളും ശരിയാണോ ശരിയാണോ എന്ന് അവൾക്ക് സംശയം ഉണ്ടായിരുന്നു.. മാസത്തിൽ ഒന്ന് വീതം ഉണ്ടാവാറുള്ള ബലി പൂജകളിൽ എസ്ത ഇടയ്ക്ക് വരാറുണ്ട്.. അതും അച്ഛന്റെ നിർബന്ധം കൊണ്ട്.. അവിടെ വച്ചാണ് എസ്ത മറ്റുള്ളവരെ പോലെ അല്ല
💬 Comments
View all comments