Chapter Title : Tomboy love 2 ❤❤ [Fang leng]
അർജുൻ : പൊടിയെങ്ങാൻ അടിച്ചാൽ പഴുക്കാൻ സാധ്യതയുണ്ട് അതുകൊണ്ട് നന്നായി കെട്ടിവെക്കണം
അർജുൻ : ഉം... കഴിഞ്ഞു അല്ല നീ ഒന്നും കഴച്ചിട്ടില്ലല്ലോ അല്ലേ
അമ്മു : ഇല്ല
അർജുൻ : എന്നാൽ നീ ഇവിടെ ഇരിക്ക് ഞാൻ പോയി കഴിക്കാൻ എടുത്തിട്ടു വരാം
ഇത്രയും പറഞ്ഞു അർജുൻ താഴേക്കു പോയി
അമ്മ : അവൾക്ക് എങ്ങനെയുണ്ട്
അർജുൻ : ഹേയ് വലിയ പ്രശ്നം ഒന്നുമില്ല
അച്ഛൻ : ഭാഗ്യം ദൈവം കാത്തു
ശ്രുതി : ടാ അജു അവൾക്ക് കുക്കിങ്ങിന്റെ abcd പോലും അറിയില്ലല്ലോ അവൾ വീട്ടിൽ ഇതൊന്നും ചെയ്യാറില്ലേ
അർജുൻ : അവള് പതിയെ എല്ലാം പഠിക്കും ഏട്ടത്തി
ഇത്രയും പറഞ്ഞു അർജുൻ രണ്ട് പ്ലേറ്റിൽ ഭക്ഷണം എടുത്ത ശേഷം മുകളിലേക്ക് പോയി
അമ്മ : അവള് ചെയ്യേണ്ട കാര്യങ്ങളാ ഇപ്പോൾ എന്റെ മോൻ ചെയ്യുന്നത് എല്ലാം അവന്റെ വിധി
അച്ഛൻ : നീ വെറുതെ ഓരോന്ന് പറയല്ലേ... ആ കുട്ടിയെങ്ങാൻ കേട്ടാൽ എന്ത് കരുതില്ല
അമ്മ : എന്ത് കരുതാൻ ഞാൻ ഉള്ളതല്ലേ പറയുന്നത്
ഇതേ സമയം അർജുൻ ഭക്ഷണവുമായി റൂമിൽ എത്തിയിരുന്നു ശേഷം അവൻ പതിയെ ബെഡിൽ അമ്മുവിനടുത്തായി ഇരുന്നു
അർജുൻ : ഇനി എടുത്ത് ചാടി ഇങ്ങനെയൊന്നും ചെയ്തേക്കരുത് ആദ്യം എല്ലാം ഒന്ന് കണ്ട് പഠിക്ക് എന്നിട്ട് മതി അടുപ്പിലുള്ള കളി
അമ്മു : ഉം
ഇത് കേട്ട അർജുൻ പ്ലേറ്റ് അമ്മുവിന് നേരെ നീട്ടി
"ഇതാ കഴിച്ചോ "
ഇത് കേട്ട അമ്മു അർജുന്റെ മുഖത്തേക്ക് പരിഭവത്തോടെ നോക്കി
"ഓഹ് സോറി നിനക്ക് ഈ കയ്യും വച്ചോണ്ട് കഴിക്കാൻ പറ്റില്ലല്ലോ ഞാൻ വാരി തരാം പോരേ വാ തുറക്ക് "
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിന് ഭക്ഷണം നൽകി
അമ്മു : എന്തായാലും കൈ പൊള്ളിയത് നന്നായി അത് കൊണ്ടല്ലേ എനിക്ക് വാരി തരുന്നത്
അർജുൻ : എന്നാൽ പിന്നെ എന്നും പോയി പൊള്ളിച്ചിട്ട് വാ ഞാൻ തിരിഞ്ഞു നോക്കത്തില്ല പറഞ്ഞേക്കാം
അമ്മു : എനിക്ക് മാത്രം തരാതെ അർജുനും
💬 Comments
View all comments