0%

Chapter Title : Tomboy love 2 ❤❤ [Fang leng]

Author : Kambikathakal Read All Parts 1087

വിളിച്ചു പറഞ്ഞു

"അതിനെന്താ മോള് വാ "

കിച്ചണിൽ നിന്ന് ഉടൻ മറുപടി എത്തി

അർജുൻ : ഇപ്പോൾ സമാധാനമായല്ലോ ഇനി പൊക്കൊ എനിക്ക് കുറച്ചു പണിയുണ്ട്

ഇത് കേട്ട അമ്മു കിച്ചണിലേക്ക്‌ പോയി അർജുൻ റൂമിലേക്കും

റൂമിൽ എത്തിയ അർജുൻ ലാപ്ടോപ്പിൽ തങ്ങളുടെ കമ്പനിയുടെ പുതിയ കോൺട്രാക്ട്സ് പരിശോധിക്കാൻ തുടങ്ങി

പെട്ടെന്നാണ് കിച്ചണിൽ നിന്ന് ഒരു നില വിളി അർജുൻ കേൾക്കുന്നത് അവൻ വേഗം തന്നെ താഴേക്ക്‌ ഓടി

"എന്താ... എന്താ ഒരു ശബ്ദം കേട്ടത് "

അർജുൻ എല്ലാവരോടുമായി ചോദിച്ചു പെട്ടെന്നാണ് തന്റെ കയ്യിൽ ഊതി കൊണ്ട് നിൽക്കുന്ന അമ്മുവിനെ അവൻ ശ്രദ്ധിച്ചത്

"എന്താ അമ്മു... നിന്റെ കൈക്ക് എന്താ പറ്റിയത് "

അമ്മ : ഞാൻ ആ പാത്രം ഒന്ന് അടുപ്പിൽ നിന്ന് ഇറക്കി വെക്കാൻ പറഞ്ഞു മോള് തുണിയൊന്നും ഉപയോഗിക്കാതെ നേരിട്ട് ചെന്ന് പാത്രത്തിൽ പിടിച്ചു കൊടുത്തു അല്പം ഒന്ന് പൊള്ളി

അർജുൻ : ദൈവമേ.... നന്നായി പൊള്ളിയോ അമ്മേ

ശ്രുതി : ഹേയ് അങ്ങനെ വലുതായി ഒന്നുമില്ലടാ

അർജുൻ : അമ്മു നമുക്ക് ഹോസ്പിറ്റലിൽ പോയാലോ

അമ്മു : ഹേയ് വേണ്ട .... ഇത് അത്രക്കൊന്നുമില്ല

അർജുൻ : എന്നാൽ വാ എന്റെ കയ്യിൽ ഓയിന്റ്മെന്റ് ഉണ്ട് ഞാൻ പുരട്ടി തരാം

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെയും കൊണ്ട് റൂമിലേക്ക്‌ എത്തി

അർജുൻ : ചൂടുള്ളത് എടുക്കുമ്പോൾ തുണി ഉപയോഗിക്കണമെന്ന് അറിഞ്ഞുകൂടെ ബുദ്ധുസേ

അമ്മു : ഞാൻ പെട്ടെന്നു ഓർത്തില്ല നീറീയിട്ട് മേല മരുന്ന് എന്തെങ്കിലും ഉണ്ടെങ്കിൽ പുരട്ടി താ

ഇത് കേട്ട അർജുൻ മേശക്കുള്ളിൽ നിന്നും ഒരു ഫസ്റ്റ് എയ്ഡ് ബോക്സ്‌ പുറത്തേക്കെടുത്തു

"കൈ കാണിച്ചേ "

ഇത്രയും പറഞ്ഞു അമ്മുവിന്റെ കയ്യിൽ പിടിച്ച ശേഷം അർജുൻ കൈ വെള്ളയിൽ പതിയെ ഊതി

അമ്മു : ഉം... ഇപ്പോൾ സുഖമുണ്ട്

ഇത് കേട്ട അർജുൻ ചിരിച്ചുകൊണ്ട് കയ്യിൽ മരുന്ന് പുരട്ടിയ ശേഷം കൈ ഡ്രസ്സ്‌ ചെയ്യാൻ തുടങ്ങി

അമ്മു : എന്തിനാ ഇത്രയും വലിയ കെട്ട് ചെറിയ പൊള്ളലല്ലേ ഉള്ളു

💬 Comments

View all comments