0%

Chapter Title : Tomboy love 2 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.2K

അർജുന്റെ കയ്യെ തട്ടി മാറ്റിക്കൊണ്ട് അമ്മു തിരിഞ്ഞു കിടന്നു ഇത് കണ്ട് പതിയെ ചിരിച്ച അർജുൻ പുതപ്പെടുത്ത് അവളെ മുഴുവനായി മൂടിയ ശേഷം മുഖവും മറ്റും കഴുകി റൂമിന് പുറത്തേക്കിറങ്ങി

അവൻ നേരെ ചെന്നത് കിച്ചണിലേക്കായിരുന്നു അവിടെ അമ്മയും സാന്ദ്രയും ജോലികൾ തുടങ്ങിയിരുന്നു

അമ്മ : നീ എഴുനേറ്റൊ

അർജുൻ : ഉം..

സാന്ദ്ര : എന്താ ഏട്ടാ മുഖത്ത്‌ ഒരു ക്ഷീണം

അർജുൻ : പോടി പോടി..

അമ്മ : അവളെവിടെ

അർജുൻ : ആള് നല്ല ഉറക്കമാ വിളിച്ചിട്ട് നോ രക്ഷ കുറച്ച് കഴിയുമ്പോൾ വന്നോളും

അമ്മ : അപ്പൊ ഇതുവരെ എഴുനേറ്റില്ലേ ഇത് എന്തൊരു ശീലമാ മോനെ...

അർജുൻ : പോട്ടമ്മേ അവള് എഴുന്നേറ്റോളും ഇന്നലെ വിവാഹവും റിസപ്ഷനുമൊക്കെയായി നല്ല ക്ഷീണം കാണും

അമ്മ : എന്നാലും രാവിലെ എഴുനേറ്റ് നിനക്ക് ഒരു ഗ്ലാസ് ചായ എങ്കിലും തന്നു കൂടായിരുന്നോ അതല്ലേ നാട്ടുനടപ്പ്

അർജുൻ : അതൊക്കെ ഓരോ പഴഞ്ചൻ രീതി അല്ലേ നമുക്ക് ഒരു ചെയ്ഞ്ചായി കളയാം അവൾക്കുള്ള ചായ ഞാൻ കൊണ്ട് കൊടുക്കാം

ഇത്രയും പറഞ്ഞു രണ്ട് ഗ്ലാസിൽ ചായയും എടുത്തുകൊണ്ട് അർജുൻ റൂമിലേക്ക് നടന്നു

റൂമിലെത്തിയ അർജുൻ കണ്ടത് ഉറക്കചടവോടെ ബെഡിൽ എഴുന്നേറ്റിരുന്ന് ചുറ്റും നോക്കുന്ന അമ്മുവിനെയാണ്‌

അർജുൻ : എഴുനേറ്റോ ഇതാ കുടിക്ക്

അർജുൻ ചായ അമ്മുവിന് നേരെ നീട്ടി

അമ്മു : എഴുനേറ്റിട്ട് എന്നെ എന്താ വിളിക്കാത്തെ

അർജുൻ : ഞാൻ വിളിച്ചതാ അപ്പൊൾ പൂച്ചയെ പോലെ കിടന്ന് ചീറുവായിരുന്നില്ലേ ഇനിയും വിളിച്ചാൽ മാന്ത്‌ കിട്ടും

💬 Comments

View all comments