Chapter Title : Tomboy love 2 ❤❤ [Fang leng]
തന്നെ ഒരുപാട് ബുദ്ധിമുട്ടിയില്ലേ
രാജീവ് : എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല അർജുൻ ഞാൻ...
അർജുൻ : പ്ലീസ് അങ്കിൾ...
രാജീവ് : ശെരി മോന്റെ ആഗ്രഹം തന്നെ നടക്കട്ടെ പിന്നെ നാളെയോ മറ്റോ അങ്ങോട്ടേക്ക് വാ ഒന്ന് രണ്ട് ദിവസം അവിടെ നിക്കാം
അർജുൻ : ശെരി അങ്കിൾ
രാജീവ് : എന്നാൽ വാ
ഇതേ സമയം അമ്മുവും അമ്മയും റൂമിൽ
അമ്മു : റൂം എങ്ങനെയുണ്ടമ്മേ
റാണി : റൂമിന്റെ കാര്യം അവിടെ നിൽക്കട്ടെ എന്ത് കോലമാടി ഇത് നീ ഇന്ന് കുളിച്ചില്ലേ
അമ്മു : അത് പിന്നെ രാവിലെ നല്ല തണുപ്പായിരുന്നു
റാണി : അവളുടെ ഒരു തണുപ്പ് നല്ല ഒന്ന് വച്ച് തരുകയാ വേണ്ടത്
അമ്മു : ഞാൻ കുളിക്കാൻ ഇറങ്ങിയപ്പോഴാ നിങ്ങൾ വന്നത്
റാണി : ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലോ അതിരിക്കട്ടെ നീ എന്തിനാ അർജുനെ പേര് വിളിച്ചത്
അമ്മു : അർജുനെ അർജുൻ എന്നല്ലാതെ വേറെ എന്ത് വിളിക്കാനാ
റാണി : നിന്റെ ഈ തർക്കുത്തരമുണ്ടല്ലോ ഞാൻ പറഞ്ഞു തന്നതല്ലേ എന്ത് വിളിക്കണമെന്ന് അവൻ നിന്നെക്കാൾ എത്ര വയസ്സ് മൂത്തതാ
അമ്മു : കൂടി പോയാൽ ഒരു 5 വയസ്സ് പിന്നെ ഈ ചേട്ടാ വിളിയൊക്കെ വെറും ബോറാ
റാണി : മോളെ നിന്റെ നല്ലതിന് വേണ്ടിയല്ലേ ഞാൻ ഇതൊക്കെ പറയുന്നത്
അമ്മു : അയ്യോ അമ്മേ അർജുൻ തന്നെയാ എന്നോട് പേര് വിളിക്കാൻ പറഞ്ഞത് അർജുന് ഒരു പ്രശ്നവുമില്ല പിന്നെ നിങ്ങൾക്കൊക്കെ എന്താ
റാണി : അതവനൊരു പാവമായത് കൊണ്ട് പറയുന്നതാ അതുകൊണ്ട് നീ അങ്ങനെ വിളിക്കാമോ ദേവി ചേച്ചിക്ക് അത് ഇഷ്‌ടപെടണമെന്നില്ല
അമ്മു : ശെരി ഇനി വിളിക്കില്ല പോരെ
റാണി : വിളിക്കരുത്... പിന്നെ പറ്റുമെങ്കിൽ സാരിയൊക്കെ ഉടുത്ത് പഠിക്കാൻ നോക്കണം അതിനൊക്കെയുള്ള സമയമായി
അമ്മു : ഉം
റാണി : ശെരി എന്നാൽ വാ
അവർ ഇരുവരും പതിയെ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി അപ്പോഴേക്കും അർജുനും രാജീവും സംസാരമെല്ലാം കഴിഞ്ഞു അകത്തേക്ക് എത്തിയിരുന്നു
💬 Comments
View all comments