0%

Chapter Title : Tomboy love 2 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.2K

കെട്ടിപിടിച്ചു എന്നാൽ അപ്പോഴേക്കും അർജുന്റെ മനസ്സ് കുറ്റബോധത്തിൽ മുങ്ങിയിരുന്നു

അമ്മു : എന്താ അർജുൻ

അമ്മു അവനെ വിട്ട് മാറിയ ശേഷം അവനോടായി ചോദിച്ചു

അർജുൻ : ഹേയ് ഒന്നുമില്ല

അമ്മു : അർജുന് വിഷമമായല്ലേ ഐ ആം റിയല്ലി സോറി ഞാൻ ഒരു മണ്ടിയാ അതാ ഇങ്ങനെ ഓരോന്ന് ചെയ്യുന്നെ

അർജുൻ : ഹേയ് സോറി ഒന്നും പറയണ്ട എനിക്ക് വിഷമമൊന്നുമില്ല

അമ്മു : അർജുന്റെ കയ്യിൽ അധികം കാശൊന്നും ഇല്ലെന്ന് എനിക്കറിയാം അതുകൊണ്ട് നമുക്കിവിടെ അടുത്ത് എവിടെയെങ്കിലും പോയാൽ മതി ഇനി പോയില്ലെങ്കിലും സാരമില്ല ഞാൻ തന്റെ കൂടെ ഹാപ്പിയാ

അർജുൻ : എന്നാൽ ശെരി ഞാൻ ട്രിപ്പ് പ്ലാൻ ചെയ്യാം താൻ താഴോട്ട് ചെന്നിരിക്ക് എനിക്ക് ഒരിടം വരെ പോകാൻ ഉണ്ട് ഇവിടെ ഒറ്റക്കിരിക്കണ്ട

അമ്മു : എവിടേക്കാ പോകുന്നെ

അർജുൻ : കുറച്ച് ആവശ്യങ്ങൾ ഉണ്ട്

അമ്മു : പോയിട്ട് പെട്ടെന്ന് വരുവോ

അർജുൻ : ശെരി വേഗം വരാം

കുറച്ച് നേരത്തിനുള്ളിൽ തന്നെ അർജുൻ വീട്ടിൽ നിന്നിറങ്ങി

അല്പസമയത്തിന് ശേഷം അർജുനും റിയാസും അടുത്ത ജംഗ്ഷനിൽ

റിയാസ് : എന്താടാ മുഖത്താകെ ഒരു സന്തോഷം പഴയ വിഷമം ഒന്നും കാണുന്നില്ല

അർജുൻ : നീ പറഞ്ഞത് ശെരിയാ ഞാൻ ഇപ്പോൾ നല്ല സന്തോഷത്തിലാ ഈ ഭർത്താവ് ആകുകാന്ന് പറയുന്നത് ഒരു രസമുള്ള പരുപാടി തന്നെയാ കേട്ടോ

റിയാസ് : രസമോ കുറച്ച് നാൾ മുൻപ് വരെ നീ ഇതൊന്നും ആയിരുന്നില്ലല്ലോ പറഞ്ഞത് എന്തൊരു വിഷാദ ഭാവമായിരുന്നു മുഖത്ത്‌ ഫസ്റ്റ് നൈറ്റ്‌

💬 Comments

View all comments