Chapter Title : Tomboy love 2 ❤❤ [Fang leng]
സമയം പുറത്ത്
അമ്മു : അർജുന് ബൈക്കുണ്ടല്ലോ പിന്നെന്തിനാ ചേട്ടന്റെ കാർ എടുക്കുന്നെ
അർജുൻ : ബൈക്കിന്റെ ബ്രേക്ക് അല്പം പ്രശ്നമാ പിന്നെ രാത്രി എനിക്ക് കാറാ കൂടുതൽ കംഫർട്ടബിൾ എന്താ തനിക്ക് ബൈക്ക് ആണോ ഇഷ്ടം
അമ്മു : അതെ എനിക്കൊരു ജിക്സർ ഉണ്ടായിരുന്നു
അർജുൻ : താൻ ബൈക്കും ഓടിക്കുമോ
അമ്മു : പിന്നില്ലാതെ ബൈക്ക് ആകുമ്പോൾ ഫ്രീ ആയിട്ട് അങ്ങ് പോകാം
അർജുൻ : ശെരി ശെരി താൻ കയറ് ഇനി വൈകിയാൽ ടിക്കറ്റ് കിട്ടില്ല
ഇത്രയും പറഞ്ഞു അർജുൻ കാറിലേക്ക് കയറി ഒപ്പം അമ്മുവും
അല്പസമയത്തിന് ശേഷം
അർജുൻ : അല്ല ബൈക്ക് ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത് അത് എന്നിട്ട് എവിടെ പോയി
അമ്മു : കറക്കം കൂടുതലാണെന്ന് പറഞ്ഞു അച്ഛൻ എടുത്ത് കൊടുത്തു അമ്മയാ പാര വച്ചത് ഞാൻ ആശിച്ചു വാങ്ങിയതായിരുന്നു
ഇത് കേട്ട അർജുൻ അമ്മുവിനെ നോക്കി ചിരിച്ചു
അമ്മു : എന്തിനാ ചിരിക്കുന്നെ
അർജുൻ : ഹേയ് ഒന്നുമില്ല വെറുതെ ചിരിച്ചതാ
അമ്മു : അതിരിക്കട്ടെ നേരത്തെ എന്താ പറഞ്ഞത്
അർജുൻ : എന്ത് പറഞ്ഞെന്ന്
അമ്മു : ഓർമ്മയില്ലേ ചിലപ്പോൾ എന്തോ ചെയ്യുമെന്നൊക്കെ പറഞ്ഞില്ലേ
അർജുൻ : ഹേയ് അതൊന്നുമില്ല
അമ്മു : ഒന്നുമില്ലെ മര്യാദക്ക് പറഞ്ഞോ
അർജുൻ : എനിക്ക് പറയാനൊന്നും വയ്യ ബുദ്ധിയുണ്ടെങ്കിൽ സ്വയം കണ്ടെത്ത്
അല്പസമയത്തിന് ശേഷം അർജുനും അമ്മുവും മാളിൽ
അമ്മു : ടിക്കറ്റ് കിട്ടിയോ
അർജുൻ : എവിടുന്ന് നീ ഈ തിരക്ക് കണ്ടില്ലേ ഫസ്റ്റ് ഡേയ് ആണെങ്കിലും
💬 Comments
View all comments