Chapter Title : Tomboy love 2 ❤❤ [Fang leng]
ശേഷം അമ്മു അത് ധരിച്ചു
അമ്മു : എങ്ങനെ കൊള്ളാമോ
അർജുൻ : ഉം.. കൊള്ളാം
അമ്മു : അർജുൻ എന്താ ഇവിടെ ഒന്നുമല്ലേ വാ പോകാം പാന്റ് ഇത് തന്നെ മതിയാകും
അർജുൻ : എന്നാൽ ശെരി വാ ഇറങ്ങാം
ഇത്രയും പറഞ്ഞു ഇരുവരും സ്റ്റെയറുകൾ ഇറങ്ങാൻ തുടങ്ങി
അർജുൻ : തനിക്ക് 4 പാക്ക് ഒക്കെ ഉണ്ടായിരുന്നു അല്ലേ
അമ്മു : 4 പാക്ക്.... അപ്പോൾ അർജുൻ അതും നോക്കികൊണ്ട് നിക്കുവായിരുന്നോ 🤔
അർജുൻ : പിന്നെ പെട്ടെന്ന് അങ്ങനെ നിന്നാൽ നോക്കിപോകില്ലേ ടൈം വേണം എന്ന് പറഞ്ഞിട്ട് ഇങ്ങനെയൊക്കെ ചെയ്താൽ ചിലപ്പോൾ....
അമ്മു : ചിലപ്പോൾ....
"അല്ല നിങ്ങൾ ഈ രാത്രി ഇത് എങ്ങോട്ടാ "
പെട്ടെന്നാണ് പടികൾ ഇറങ്ങിവന്ന അർജുനോടും അമ്മുവിനോടുമായി താഴെ അമലിനോടൊപ്പം നിന്നിരുന്ന ശ്രുതി ചോദിച്ചത്
അർജുൻ : ഞങ്ങൾ ഒന്ന് പുറത്തേക്ക് പോകുവാ ഏട്ടത്തി
അമൽ : ഈ രാത്രിയോ
അർജുൻ : അതിനിപ്പോൾ എന്താ ഒരു ചെറിയ കറക്കം പെട്ടെന്ന് വരാം ഞാൻ ആ കാർ ഒന്നെടുക്കുവാണെ പിന്നെ ഏട്ടത്തി ഡോർ ലോക്ക് ചെയ്ത ശേഷം കീ ജനലിന്റെ അടുത്ത് വെച്ചേക്കണെ
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനോടൊപ്പം വീടിനു പുറത്തേക്കിറങ്ങി കാറിനടുത്തേക്ക് എത്തി
ശ്രുതി : അർജുൻ നല്ല സന്തോഷത്തിലാണല്ലോ
അമൽ : എങ്ങനെ സന്തോഷിക്കാതിരിക്കും കോടികളുടെ സ്വത്തല്ലേ കിട്ടാൻ പോകുന്നത് സ്വത്തൊക്കെ അവന്റെ പേരിൽ ആയിട്ടുവേണം നമ്മുടെ കമ്പനിയെ ഒന്നുകൂടി ഉഷാറാക്കാൻ
ശ്രുതി : ശെരിയാ അവനെ പിണക്കാതെ സോപ്പിട്ടു നിന്നോ
*****************-----***
ഇതേ
💬 Comments
View all comments