0%

Chapter Title : Tomboy love 2 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.2K

ദോ അവിടെയാ വാ

ഇരുവരും വേഗം തന്നെ സീറ്റിലേക്ക്‌ ഇരുന്നു അല്പസമയത്തിനുള്ളിൽ തന്നെ മൂവി തുടങ്ങി

അർജുൻ : അതെ അമ്മു നീ എന്നെ കുറച്ച് മുൻപ് എന്തോ വിളിക്കുന്നത് കേട്ടല്ലോ

അമ്മു : എന്തിനാ വളച്ചു കെട്ടുന്നെ അജൂന്ന് വിളിച്ചതല്ലേ

അർജുൻ : അതെ നിനക്ക് എങ്ങനെ ആ പേര് അറിയാം

അമ്മു :അർജുനെ കുഞ്ഞു നാളിൽ എല്ലാവരും അങ്ങനെയല്ലേ വിളിച്ചിരുന്നെ

അർജുൻ : കുഞ്ഞുനാളിൽ മാത്രമല്ല ഇപ്പോഴും സ്നേഹം കൂടുമ്പോൾ വീട്ടിൽ അങ്ങനെയാ വിളിക്കാറ്

അമ്മു : എനിക്കും സ്നേഹം കൂടിയപ്പോൾ വിളിച്ചതാ

അർജുൻ : 😊

അമ്മു : പക്ഷെ ഇപ്പോൾ വീണ്ടും സ്നേഹം കുറഞ്ഞു

അർജുൻ : കുറഞ്ഞോ

അമ്മു : അതെ കുറച്ച് മുൻപ് എന്നോട് ദേഷ്യപ്പെട്ടില്ലേ

അർജുൻ : അത് ദേഷ്യപ്പെട്ടതാണോ... ദേഹത്തൊക്കെ ഇടിയും മേടിച്ചിട്ട് വന്നാൽ പിന്നെ... നിന്റെ കൈ പൊള്ളിയിരിക്കുവല്ലേ

അമ്മു : അയ്യോ ഞാൻ ഒരു ജോക്ക് പറഞ്ഞതാ ഇങ്ങനെ സീരിയസ് ആകല്ലേ അജു

"ഇത് കുറേ നേരമായല്ലോ നിങ്ങൾ പടം കാണാൻ തന്നെയാണോ വന്നത് വെറുതെ മനുഷ്യരെ മെനകെടുത്താനായിട്ട് "

പെട്ടെന്നാണ് അടുത്തിരുന്ന ഒരാൾ അവരോട് ദേഷ്യപ്പെട്ടത്

അർജുൻ : സോറി സാർ.... റിയലി സോറി... അമ്മു നമുക്ക് പിന്നെ സംസാരിക്കാം

ഇത്രയും പറഞ്ഞു അർജുൻ സിനിമ ശ്രദ്ധിച്ചു ശേഷം അല്പസമയത്തിനുള്ളിൽ തന്നെ അർജുൻ അമ്മുവിനെ വീണ്ടും നോക്കി അപ്പോൾ അവൾ സിനിമയിൽ മുഴുകി ഇരിക്കുവായിരുന്നു ഇത് കണ്ട അർജുൻ പതിയെ സീറ്റിന്റെ വശത്തായി വച്ചിരുന്ന അമ്മുവിന്റെ കൈക്ക്‌ മുകളിലൂടെ കൈ എടുത്തു

💬 Comments

View all comments