Chapter Title : Tomboy love 2 ❤❤ [Fang leng]
വച്ചു ഇതറിഞ്ഞ അമ്മു പതിയെ അർജുനെ നോക്കിയ ശേഷം ചിരിച്ചു കൊണ്ട് അവന്റെ കൈ തട്ടി മാറ്റി എന്നാൽ അർജുൻ വീണ്ടും കൈ എടുത്തു വച്ചു ശേഷം പതിയെ അവളുമായി കൈ വിരലുകൾ കോർത്തു ഇത് കണ്ട അമ്മു പതിയെ ചിരിച്ചു അർജുൻ പതിയെ അവളുടെ കയ്യിൽ കൂടുതൽ മുറുക്കി പിടിച്ചു
പെട്ടെന്നാണ് മൂവിയിൽ ഒരു ലിപ്ലോക്ക് രംഗം വന്നത് ഇത് കണ്ട രണ്ട് പേരും പരസ്പരം ഒന്ന് നോക്കിയ ശേഷം ചെറിയ ചിരിയോടെ വീണ്ടും മൂവി കണ്ടു
മൂവിക്ക് ശേഷം കൈകൾ കോർത്ത് പിടിച്ചുകൊണ്ട് തന്നെ അവർ അവിടെ നിന്നിറങ്ങി
അമ്മു : പടം എങ്ങനെയുണ്ടായിരുന്നു അർജുൻ
അർജുൻ : ഉം കൊള്ളാമായിരുന്നു
അമ്മു : അതിന് അർജുൻ മൂവി വല്ലതും കണ്ടോ മുഴുവൻ സമയവും എന്റെ കയ്യിൽ ഞെക്കികൊണ്ടിരിക്കുവായിരുന്നില്ലേ... എന്റെ കൈ നോവുന്നുണ്ട് കേട്ടോ
ഇത് കേട്ട അർജുൻ വേഗം തന്നെ അമ്മുവിന്റെ കയ്യിൽ നിന്നും പിടിവിട്ടു എന്നാൽ അമ്മു വേഗം തന്നെ കയ്യിൽ വീണ്ടും പിടുത്തമിട്ടു
അമ്മു : ഞാൻ ചുമ്മാ പറഞ്ഞതാടോ അർജുൻ ഇങ്ങനെ പിടിച്ചിരിക്കുമ്പോൾ വല്ലാത്തൊരു എനർജി എനിക്ക് ഫീൽ ചെയ്യുന്നുണ്ട്
അർജുൻ : ഈ എനർജി ഓഫ് ലവ് അതൊക്കെ പോലെയാണോ
അമ്മു : ആയിരിക്കും ആർക്കറിയാം
അവർ വീണ്ടും പാർക്കിംഗ് ഏരിയ നോക്കി നടന്നു
അർജുൻ : നമ്മുടെ മലയാള സിമിമയൊക്കെ വല്ലാതെ പുരോഗമിച്ചു പോയി അല്ലേ
അമ്മു : അതെ അതെ... ആ സീൻ വന്നപ്പോൾ മാത്രം കറക്ടായി സ്ക്രീനിൽ നോക്കിയത് ഞാൻ കണ്ടു
അർജുൻ
💬 Comments
View all comments