Chapter Title : Tomboy love 2 ❤❤ [Fang leng]
അർജുന്റെ മനസ്സിലേക്ക് അപ്പോൾ പല പല ചിന്തകളും കടന്നുവന്നു
"ആണുങ്ങളുടെ മാനറിസം അല്പം ഉണ്ടെന്നല്ലേ പറഞ്ഞിരുന്നത് ഇനി ചിലപ്പോൾ ഹേയ്... നീ എന്തൊക്കെയാ അർജുൻ ഈ ചിന്തിക്കുന്നേ "
ഇത്തരം ചിന്തകളുമായി അർജുൻ വീണ്ടും പതിയെ അമ്മുവിനെ നോക്കി
"ഇവൾ ഇത്ര പെട്ടെന്ന് ഉറങ്ങിയോ "
ഇത്രയും പറഞ്ഞു അർജുനും കണ്ണുകൾ അടച്ചു പെട്ടെന്നാണ് എന്തോ ഒന്ന് അർജുന്റെ മേലേക്ക് വന്ന് വീണതായി അവന് തോന്നിയത് അവൻ വേഗം തന്നെ കണ്ണ് തുറന്നു അവൻ അപ്പോൾ കണ്ടത് തന്റെ മേലേക്ക് കാലെടുത്തു വച്ചുകൊണ്ട് കിടക്കുന്ന അമ്മുവിനെയാണ്
ആർജുൻ : ദൈവമേ ഇത്ര പെട്ടെന്ന് ഇവൾ ഉറക്കം പിടിച്ചോ കാലിന് നല്ല വെയിറ്റ് ഉണ്ടല്ലോ
അർജുൻ പതിയെ അവളുടെ കാല് ദേഹത്തു നിന്നും എടുത്തു മാറ്റുവാൻ ശ്രമിച്ചു എന്നാൽ പെട്ടെന്ന് തന്നെ അമ്മു അവനോട് കൂടുതൽ ചേർന്നു കിടന്നു അവനെ കൂടുതൽ കെട്ടിപിടിച്ചു
അർജുൻ : അമ്മോ ഇനി മാറ്റാൻ നോക്കണ്ട ചിലപ്പോൾ കൂടുതൽ പണിയാകും
ഇത്രയും പറഞ്ഞുകൊണ്ട് അർജുനും അവളെ തിരികെ കെട്ടിപിടിച്ചുകൊണ്ട് കിടന്നു അല്പനേരത്തിനുള്ളിൽ തന്നെ അമ്മുവിന്റെ ചൂട് ശ്വാസം അവന്റെ മുഖത്തേക്ക് അടിക്കുവാൻ തുടങ്ങിയതോടെയാണ് അവൻ വീണ്ടും കണ്ണ് തുറന്നത്
അർജുൻ : ദൈവമേ കണ്ട്രോൾ പോകുമല്ലോ... ഇതെന്താ ദേഹമൊക്കെ ഇതുവരെ ഇല്ലത്തതരത്തിൽ ചൂടാകുന്നേ
അർജുൻ പതിയെ ഒന്ന് മുഖം തിരിച്ചു അമ്മുവിനെ നോക്കി അപ്പോൾ അതുവരെ കളിവിൽ അടിച്ചുകൊണ്ടിരുന്ന അവളുടെ ചൂട് ശ്വാസം അർജുന്റെ മുഖത്തേക്ക് നേരിട്ട് അടിക്കുവാൻ തുടങ്ങി അർജുന്റെ ശ്വാസം വേഗത്തലാകുവാൻ തുടങ്ങി അവൻ പതിയെ അവളുടെ ചുണ്ടിലേക്ക് നോക്കി ഇരുട്ടത്തും അവന് അവളുടെ ചുണ്ട് ചെറുതായി കാണാമായിരുന്നു
"കോപ്പ് ജാഡ കാണിക്കാതെ താല്പര്യം ഉണ്ടെന്ന് പാഞ്ഞാൽ മതിയായിരുന്നു ഇതിപ്പോൾ..."
അർജുൻ പതിയെ ഒരു വിരൽ നീട്ടി അവളുടെ ചുണ്ടിൽ ചെറുതായി ഒന്ന് തൊട്ടു
"ഒരു മുത്തം കൊടുത്താലോ.. ഓഹ് ഇത് ശെരിയാകില്ല ഇനി ഒറ്റ വഴിയേയുള്ളു "
അർജുൻ പണിപ്പെട്ട് അമ്മുവിനെ ദേഹത്ത് നിന്ന് മാറ്റിയ ശേഷം വേഗം ബാത്‌റൂമിലേക്ക് കയറി .......
അല്പസമയത്തിന് ശേഷം ബാത്ത്റൂമിൽ നിന്ന് ഇറങ്ങിയ
💬 Comments
View all comments