0%

Chapter Title : Tomboy love 4 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.7K

അർജുൻ : വേണ്ട നീ വരാൻ നോക്ക്

അമ്മു : പ്ലീസ്... പ്ലീസ്.... ഇനി പറയില്ല ഇന്ന് മാത്രം എനിക്ക് ബിയർ ടേസ്റ്റ് ചെയ്യാൻ നല്ല ആഗ്രഹമുണ്ട്

അർജുൻ : ഇത് വലിയ കഷ്ടമായല്ലോ... ശെരി പക്ഷെ അങ്കിളിനോടൊന്നും പറഞ്ഞേക്കരുത് പിന്നെ വീട്ടിൽ അമ്മയൊന്നും ഒരു കാരണവശാലും അറിയരുത്

അമ്മു : അതൊക്കെ എനിക്കറിയാം

അർജുൻ : എല്ലാം അറിയാം എന്ന് പറയും എന്നിട്ട് ഓർക്കാതെ നീ തന്നെ പോയി വിളമ്പും അതുകൊണ്ടാ നേരത്തെ പറഞ്ഞത്

ഇത്രയും പറഞ്ഞു അർജുൻ ബിയർ പാർലറിലേക്ക്‌ പോയി ശേഷം അല്പസമയത്തിനുള്ളിൽ തന്നെ ഒരു കവറിൽ രണ്ട് കുപ്പിയുമായി തിരിച്ചെത്തി

അർജുൻ : ഈ ഒറ്റ തവണത്തക്ക്‌ മാത്രമാ കേട്ടോ

അമ്മു : ഒക്കെ അപ്പോൾ രാത്രി നമുക്ക് പൊളിക്കാം

അന്നേ ദിവസം രാത്രി റൂമിൽ

അമ്മു : ഇതാ ഫ്രിഡ്‌ജിലിരുന്ന് നല്ല തണുത്തിട്ടുണ്ട് ഞാൻ പൊട്ടിക്കട്ടെ

അർജുൻ : വേണ്ട ഞാൻ പൊട്ടിക്കാം നിനക്ക് കുടിച്ച് പരിചയമില്ലല്ലോ

ഇത്രയും പറഞ്ഞു അർജുൻ കുപ്പി പൊട്ടിച്ച് രണ്ട് ഗ്ലാസ്സിലായി ഒഴുച്ചു ശേഷം ഒരു ഗ്ലാസ്സ് അമ്മുവിന് നൽകി

"അപ്പോൾ ചിയേർസ് "

രണ്ട് പേരും ഗ്ലാസ്സ് തമ്മിൽ മുട്ടിച്ച ശേഷം ബിയർ കുടിച്ചു

അമ്മു : ഉം... ഇതാണോ ഇതിന്റെ ടെസ്റ്റ്‌ ചെറിയ എരിച്ചിൽ ഉണ്ട്

അർജുൻ : അതൊക്കെ കാണും പായസമല്ലല്ലോ എന്താ നിനക്ക് മതിയായോ

അമ്മു :  ഒന്നുകൂടി ഒഴിക്ക്‌

ഇത് കേട്ട അർജുൻ ഗ്ലാസ്സിൽ ഒന്ന് കൂടി ഒഴിച്ച് അമ്മുവിന് കൊടുത്തു ശേഷം അവനും കുടിക്കാൻ തുടങ്ങി

💬 Comments

View all comments