Tomboy love 5 ❤❤ [Fang leng]
Tomboy Love Part 5
Author : Fang leng | Previous Part
രാത്രി ഏറെ വൈകിയെങ്കിലും അമ്മുവിന് ഉറങ്ങാൻ സാധിച്ചില്ല അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു അവൾ പതിയെ കട്ടിലിൽ കിടന്നുകൊണ്ട് നിലത്ത് കിടക്കുന്ന അർജുനെ നോക്കി ശേഷം വാ പൊത്തി കരയാൻ തുടങ്ങി
ഒരു മാസത്തിന് ശേഷം
അന്ന് രാത്രി എന്നത്തെയും പോലെ അർജുൻ വൈകി തന്നെ വീട്ടിലേക്ക് എത്തി
അച്ഛൻ : എന്താടാ ഇത് നിന്നോട് ഓവർ ടൈം ഇരിക്കണ്ട എന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലെ എല്ലാവരും പോയിട്ടും നിനക്ക് മാത്രം എന്താ ഒറ്റക്ക് ചെയ്യാൻ ഇരിക്കുന്നെ
അർജുൻ : കുറച്ച് വർക്ക് പെന്റിങ് ഉണ്ടായിരുന്നു അച്ഛാ
അച്ഛൻ : ഇതിനു മാത്രം എന്ത് വർക്കാടാ അവിടെ ഉള്ളത്....ശെരി പോട്ടെ നാളെ മുതൽ വർക്ക് എന്ന് പറഞ്ഞു കയറി നിന്നേക്കരുത്
അശ്വിൻ : പിന്നെ അജു ഒരു സന്തോഷവാർത്തയുണ്ട് നിന്റെ ഏട്ടത്തി ഗർഭിണിയാ
അർജുൻ : സത്യം... കോൺഗ്രാറ്റ്സ് ചേട്ടാ
ഇത്രയും പറഞ്ഞു അർജുൻ അമലിനെ കെട്ടിപിടിച്ചു
"ഇതാ അജു പായസം "
ശ്രുതി ഒരു ഗ്ലാസിൽ കൊണ്ടുവന്ന പായസം അർജുന് നൽകി
അർജുൻ : അമ്മു എവിടെ ഏട്ടത്തി
എന്നാൽ സാന്ദ്ര ആയിരുന്നു അവന്റെ ചോദ്യത്തിന് ഉത്തരം നൽകിയത്
സാന്ദ്ര : ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നു ഏട്ടന്റെ ബൈക്കിന്റെ ഒച്ച കേട്ടപ്പോൾ മുളകളിലേക്ക് പോയി എന്താ ഏട്ടാ നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ
അർജുൻ : എന്ത് പ്രശ്നം അവൾ ബെഡ് വിരിക്കാൻ പോയതാകും
ശ്രുതി : ശെരിയാ അവൾ നല്ല ഹാപ്പി ആയിരുന്നു ദാ നോക്കിയെ അവള് ഇന്ന് തന്നതാ കൊള്ളാമല്ലേ
ശ്രുതി കയ്യിലിട്ടിരിക്കുന്ന സ്വർണ്ണ വള അർജുനെ കാണിച്ചു
അമ്മ : ടാ പിന്നെ നീ അവളോട് ഒന്ന് സംസാരിക്കണം ഈ ചെറിയ നിക്കറൊക്കെ ഇട്ടുകൊണ്ട് വീട്ടിൽ നടക്കരുത് എന്ന് അവളോട് ഒന്ന് പറയ് ആളുകൾ കണ്ടാൽ എന്ത് പറയില്ല
അർജുൻ : എന്തെങ്കിലും പറയട്ടെ നമ്മൾ കേൾക്കാൻ പോകണ്ട
ഇത്രയും പറഞ്ഞു അർജുൻ മുന്നോട്ട് നടന്നു
അമ്മ : ടാ കഴിക്കുന്നില്ലേ
അർജുൻ : ഞാൻ പുറത്ത് നിന്ന് കഴിച്ചു
ഇത്രയും പറഞ്ഞു അർജുൻ മുകളിലേക്ക് കയറി പോയി
റൂമിലേക്ക് എത്തിയ അർജുൻ കാണുന്നത് മൊബൈലും നോക്കി ഇരിക്കുന്ന അമ്മുവിനെയാണ് അവൻ പതിയെ ഡോർ ക്ലോസ് ചെയ്ത ശേഷം അവളെ നോക്കി എന്നാൽ അമ്മു അവനെ കണ്ട ഭാവം നടിച്ചില്ല
അർജുൻ : ഇത്രയും അഹങ്കാരം പാടില്ല അമ്മു ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു
അമ്മു : എന്ത് കഴിഞ്ഞെന്ന്
അർജുൻ : അമ്മു മിണ്ടുന്നെങ്കിൽ മിണ്ട് എന്തിനാ ഇങ്ങനെ ഈഗോ കാണിക്കുന്നെ
അമ്മു : ആര് ഈഗോ കാണിച്ചെന്നാ അല്ല ഞാൻ ഇപ്പോൾ അർജുനോട് മിണ്ടികൊണ്ടല്ലെ ഇരിക്കുന്നത്
അർജുൻ : ഇങ്ങനെ രണ്ട് അപരിചിതരെ പോലെ മിണ്ടുന്ന കാര്യമല്ല ഞാൻ പറഞ്ഞത്..
അമ്മു : ഇങ്ങനെ എങ്കിലും ഞാൻ മിണ്ടുന്നില്ലേ അത് ഭാഗ്യമെന്ന് കൂട്ടിക്കോ
💬 Comments
View all comments