Chapter Title : Tomboy love 5 ❤❤ [Fang leng]
അവരോട് വഴക്കിടണോ
അർജുൻ : അങ്ങനെയല്ല അമ്മു
അമ്മു : എന്റെ അച്ഛന്റെ ഡീൽ അർജുനുമായി അല്ലേ എനിക്ക് അച്ഛൻ വാങ്ങി തന്നത് അർജുനെയാ അപ്പോൾ ഞാൻ എന്തെങ്കിലും കാണിക്കുന്നെങ്കിൽ അത് അർജുനോടായിരിക്കും
അർജുൻ : ഇങ്ങനെ മുന്നോട്ട് പോകാൻ പറ്റില്ല
അമ്മു : ഡിവോഴ്സിനെ പറ്റിയൊന്നും ചിന്തിക്കണ്ട നടക്കില്ല ഞാൻ തരില്ല
അർജുൻ : എന്റെ അമ്മു നീ കാര്യങ്ങൾ അതുവരെയൊന്നും കൊണ്ട് എത്തിക്കല്ലേ
അമ്മു : അല്ല ഞാൻ പറഞ്ഞെന്നേ ഉള്ളു കടമൊക്കെ തീർന്നല്ലോ കമ്പനി നന്നായി പോകുകയും ചെയ്യുന്നു ഇനി എന്നെ ഒഴിവാക്കാം എന്ന് തോന്നിയാലോ
അർജുൻ : അപ്പോൾ നിനക്ക് എന്റെ കൂടെ നിൽക്കണം പക്ഷെ എന്നെ സ്നേഹിക്കില്ല അല്ലേ
അമ്മു : ഹാ എനിക്ക് ഉറക്കം വരുന്നു
അർജുൻ : അമ്മു ഞാൻ... ശെരി നിനക്ക് പായസം വേണോ
അർജുൻ കയ്യിലെ പായസം അമ്മുവിന് നേരെ നീട്ടി
അമ്മു : അയ്യൊ സ്നേഹം ഒഴുകുകയാണല്ലോ ഞാൻ കുടിച്ചു എനിക്കൊന്നും വേണ്ട
അർജുൻ : അമ്മു അവസാനമായിട്ട് ഞാൻ ചോദിക്കുവാ എന്നോട് ക്ഷമിക്കുമോ
അമ്മു : ഇല്ല എന്താ മതിയോ
ഇത് കേട്ട അർജുൻ ദേഷ്യത്തോടെ നിലത്ത് ഷീറ്റ് വിരിച്ചു ശേഷം അവിടെ കിടന്നു
അർജുനെ ഒന്ന് നോക്കിയ ശേഷം അമ്മുവും കണ്ണുകൾ അടച്ചു
പിറ്റേദിവസം അടുത്തുള്ള ബീച്ചിൽ
അർജുൻ : എന്താ അങ്കിൾ കാണണമെന്ന് പറഞ്ഞത്
രാജീവ് : അത് പിന്നെ അർജുൻ അമ്മു കുറച്ചായി വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല ഇടക്ക് എപ്പോഴോ എടുത്തെങ്കിലും അധികം ഒന്നും സംസാരിച്ചതുമില്ല എനിക്ക്
💬 Comments
View all comments