0%

Chapter Title : Tomboy love 6 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.5K

അർജുൻ വീട്ടിലേക്ക്‌ എത്തി ചേർന്നു ശേഷം അവൻ വേഗം വീട്ടിലേക്ക്‌ കയറി

ഹാളിൽ അമ്മു ഒഴിച്ച് ബാക്കിയെല്ലാവരും നിൽപ്പുണ്ടായിരുന്നു അവരുടെയൊക്കെ മുഖം കണ്ട അർജുന് എന്തോ വശപിശക് തോന്നി

അർജുൻ : ഏട്ടത്തി എന്താ പ്രശ്നം അമ്മു എവിടെ...

എന്നാൽ ശ്രുതി ഒന്നും മിണ്ടിയില്ല അർജുൻ വേഗം തന്നെ തന്റെ റൂമിലേക്ക്‌ ഓടി എന്നാൽ റൂമിനുള്ളിൽ അമ്മു ഉണ്ടായിരുന്നില്ല

അർജുൻ വേഗം തന്നെ തഴേക്ക്‌ തിരിച്ചെത്തി

"ആരുമെന്താ ഒന്നും മിണ്ടാത്തെ അമ്മു എവിടെ... അമ്മേ അമ്മു എവിടെ "

ദേവി : അവള് പോയി

അർജുൻ : പോയോ എങ്ങോട്ട്

ദേവി : അവളുടെ വീട്ടിലേക്ക് കുറച്ച് മുൻപ് രാജീവിനെ വിളിച്ചു വരുത്തി അവളെ പറഞ്ഞു വിട്ടു

അർജുൻ : ആരോട് ചോദിച്ചിട്ട് ങ്ങേ 😡.... എന്നോട് പറയാതെ അവളെ പറഞ്ഞുവിടാൻ നിങ്ങൾകൊക്കെ ആരാ അധികാരം തന്നത് അച്ഛാ അച്ഛൻ ഇവിടെ ഉണ്ടായിരുന്നില്ലേ

ശേഖരൻ : ഞാൻ തന്നെയാ അവളെ പറഞ്ഞു വിട്ടത്

അർജുൻ : അച്ഛനും ഇവരുടെയൊക്കെ വാക്ക് കേട്ട് തുള്ളുകയാണോ

ശ്രുതി : അർജുനെ....

അർജുൻ : ആരും ഒന്നും പറയണോന്നില്ല ഞാൻ കൂടി ഇവിടുന്ന് പോയിതരാം എന്താ

ദേവി : നിർത്ത് അർജുനെ എന്ത് അറിഞ്ഞിട്ടാ നീ ഈ കിടന്ന് തുള്ളുന്നത് അവളും കുടുംബവും നമ്മളെ മുഴുവൻ ചതിക്കുകയായിരുന്നു...

അർജുൻ : എന്ത് ചതി.... എങ്ങനെ ചതിച്ചെന്നാ അമ്മ ഈ പറയുന്നെ

ദേവി : അവളെപോലൊരു മച്ചിയെ ( പ്രസവിക്കാത്തവൾ )നിന്റെ തലയിൽ കെട്ടിവച്ചില്ലേ അതിനെക്കാൾ വലിയ എന്ത് ചതിയാടാ ഉള്ളത്

അർജുൻ

💬 Comments

View all comments