0%

Chapter Title : Tomboy love 6 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.5K

പോകുന്നില്ല

അർജുൻ : ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്കെന്താ സാന്ദ്രേ ഒന്നും തലയിൽ കയറാത്തത്

സാന്ദ്ര : ചേട്ടനെ പോലെ അവര് പറയുന്നത് മുഴുവൻ തൊണ്ടതൊടാതെ വിഴുങ്ങാൻ ഇവിടെയുള്ളവരൊന്നും മന്ദബുദ്ധികളല്ല

അർജുൻ : ശെരി ആരും വിശ്വസിക്കണ്ട അവളെ എനിക്ക് വിശ്വാസമാ അത് മതി പിന്നെ അമ്മേ അവൾക്ക് നല്ല സുഖമില്ല ഒന്ന് നോക്കികൊള്ളണം എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി ഞാൻ വന്നോളാം

ഇത്രയും പറഞ്ഞു അർജുൻ പോകാനായി ഒരുങ്ങി

ശ്രുതി : ടാ കഴിച്ചിട്ട് പോ

അർജുൻ : വേണ്ട ഏട്ടത്തി ഇപ്പോൾ തന്നെ വയറ് നന്നായി നിറഞ്ഞു

ഇത്രയും പറഞ്ഞു അർജുൻ പുറത്തേക്ക് പോയി

*********************
അന്നേ ദിവസം രാത്രി ഓഫിൽ നിന്നും ഇറങ്ങിയ അർജുൻ..

"ഇവളെന്താ ഫോൺ എടുക്കാത്തത്... മനുഷ്യനെ വെറുതെ പേടിപ്പിക്കാനായിട്ട്... ഏട്ടത്തിയെ വിളിച്ചു നോക്കിയാലോ "

അർജുൻ വേഗം ശ്രുതിയെ വിളിച്ചു

"ഫോൺ എടുക്കുന്നില്ലോ... ഇവർക്കൊന്നും ചെവിയും കേൾക്കില്ലേ "

പെട്ടെന്നാണ് അർജുന്റെ ഫോണിലേക്ക്‌ ശ്രുതി തിരികെ വിളിച്ചത് അർജുൻ വേഗം ഫോൺ അറ്റണ്ട് ചെയ്തു

"ഹലോ ഏട്ടത്തി അമ്മു അവിടെ ഉണ്ടോ ഞാൻ കുറേയായി വിളിക്കുന്നു അവൾ ഫോൺ എടുക്കുന്നില്ല "

ശ്രുതി : അർജുനെ നീ വേഗം ഇങ്ങോട്ടേക്കു വരാൻ നോക്ക്

അർജുൻ : എന്താ ഏട്ടത്തി എന്തെങ്കിലും പ്രശ്നം ഉണ്ടോ

ശ്രുതി : അത് നീ വേഗം വാ വന്നിട്ട് പറയാം

ഇത്രയും പറഞ്ഞു ശ്രുതി ഫോൺ കട്ട് ചെയ്തു

"ദൈവമേ അവൾക്ക്‌ അസുഖം എങ്ങാനും കൂടിയോ "

അർജുൻ വേഗം ബൈക്ക് മുന്നോട്ടെടുത്തു

അല്പസമയത്തിനുള്ളിൽ

💬 Comments

View all comments