Chapter Title : Tomboy love 6 ❤❤ [Fang leng]
സാരമില്ല എല്ലാം ശെരിയാകും അജു റെഡിയാകാൻ നോക്ക് വെറുതെ ജോലി മുടക്കണ്ട
അർജുൻ : ശെരി നിന്റെ ഇഷ്ടം... പിന്നെ നിനക്ക് എന്തെങ്കിലും പഠിക്കാനോ മറ്റോ താല്പര്യമുണ്ടോ വീട്ടിൽ വെറുതെ ഇരിക്കേണ്ടല്ലോ
അമ്മു : പഠിത്തത്തിലൊന്നും പണ്ടേ താല്പര്യമില്ല പിന്നെ സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹമുണ്ട് പക്ഷെ ഒന്നും അങ്ങോട്ട് കിട്ടുന്നില്ല
അർജുൻ : എന്നാൽ എന്താ ചെയ്യാൻ ആഗ്രഹം എന്ന് കണ്ടെത്തി വെക്ക് നമുക്ക് നോക്കാം
*************
കുറച്ച് സമയത്തിനുള്ളിൽ അർജുൻ റെഡിയായി ഹാളിലേക്ക് എത്തി ശേഷം അവിടെ നിന്നും കിച്ചണിലേക്കും
സാന്ദ്ര: അമ്മേ യേട്ടൻ വരുന്നുണ്ട്
ദേവി : എന്താടാ അവളുടെ അടുത്തിരുന്ന് മടുത്തോ
അർജുൻ : എന്താ അമ്മേ ഇത് രാവിലെ തന്നെ... എനിക്ക് ഓഫീസിൽ പോകണം എന്തെങ്കിലും കഴിക്കാൻ ഉണ്ടോ
ദേവി : എന്തിനാടാ ഓഫീസിലൊക്കെ പോകുന്നെ അവളെയും സംരക്ഷിച്ചുകൊണ്ട് അതിനകത്തു തന്നെ ഇരുന്നുകൂടായിരുന്നോ ഞങ്ങളൊക്കെ അവളെ കൊന്ന് തിന്നാൻ നിക്കുവല്ലേ നീ ഇല്ലെങ്കിൽ ഞങ്ങൾ എന്തെങ്കിലും ചെയ്താലോ
അർജുൻ : ഇതാ ഞാൻ റൂമിൽ തന്നെ ഇരുന്നെ പുറത്ത് വന്നാൽ ഇതാണല്ലോ സ്ഥിതി
ദേവി : എന്റെ കൊച്ചിന്റെ കല്യാണം മുടങ്ങി ഇങ്ങനെയല്ലാതെ ഞാൻ പിന്നെ എങ്ങനെയാടാ പ്രതികരിക്കേണ്ടത്
അർജുൻ : അവന്റെ സ്വഭാവത്തെ പറ്റി ഞാൻ നിങ്ങളോടൊക്കെ പറഞ്ഞതല്ലേ അവൻ പോയത് നന്നായി എന്ന് വെക്കുന്നതിന് പകരം.... ഇവളുടെ വിവാഹം അവനെക്കാൾ നല്ലൊരു ചെറുക്കനുമായി ഞാൻ നടത്തും
സാന്ദ്ര : എനിക്ക് വേണ്ടി ഇവിടെ ആരുമിനി കല്യാണം നോക്കണ്ട വിവേകിനെ അല്ലാതെ വേറെ ആരെയും ഞാൻ കെട്ടാനും
💬 Comments
View all comments