0%

Chapter Title : Tomboy love 6 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.5K

തോന്നിയിട്ടല്ല പിന്നെ ആ വിവേകിന്റെ മുഖത്ത്‌ നല്ല കള്ള ലക്ഷണവും ഉണ്ടായിരുന്നു... എനിക്ക് ആദ്യം മുതലേ അവരുടെ കുടുംബം പിടിച്ചിട്ടില്ല

അമൽ : അവൾക്ക് അവനെ മാത്രം മതി എന്ന് പറഞ്ഞുകോണ്ട് നിന്നാൽ പിന്നെ എന്ത് ചെയ്യാൻ പറ്റും

ശ്രുതി : അല്ലെങ്കിലും നിങ്ങളുടെ പെങ്ങൾക്ക്‌ അല്പം അഹങ്കാരം കൂടുതലാ എന്തായാലും ഇനി ഈ കല്യാണം നടക്കില്ലല്ലോ അത്രയും നല്ലത് നമുക്ക് വേറെ നല്ല ബന്ധം നോക്കാം

അമൽ : നിന്റെ ഓഞ്ഞ കുടുംബത്തിൽ നിന്ന് വല്ലതുമാണേൽ വേണ്ട

ശ്രുതി : ദേ എന്റെ കുടുംബത്തെ പറഞ്ഞാൽ ഉണ്ടല്ലോ...

അമൽ : പിന്നെ ശ്രുതി നീ ഇപ്പോൾ പറഞ്ഞത് പോലെ അമ്മയുടെയും സാന്ദ്രയുടെയും മുന്നിൽ പോയി പറയണ്ട ആരുടെയും പക്ഷം പിടിക്കാതിരിക്കുന്നതാ നമുക്ക് നല്ലത്

*************

3 ദിവസത്തിന് ശേഷം

അമ്മു : അജു ഓഫീസിൽ പോകുന്നില്ലേ

അർജുൻ : ഇല്ല ഇന്ന് കൂടി ലീവ് എടുക്കാം എന്ന് വച്ചു നിനക്ക് നല്ല സുഖമില്ലല്ലോ ഹോസ്പിറ്റലിൽ വിളിച്ചാൽ നീ വരത്തുമില്ല

അമ്മു : എനിക്ക് കുഴപ്പമൊന്നുമില്ല ചെറിയൊരു തല വേദന അത് ടാബ്‌ലറ്റ് കഴിച്ചാൽ മാറും അജു ഓഫിസിൽ പൊക്കൊ ഇപ്പോൾ 3 ദിവസമായില്ലെ

അർജുൻ : എനിക്ക് നല്ല മൂഡില്ലടോ

അമ്മു : ഒരുപാട് പെന്റിങ് വർക്ക്‌ ഉണ്ടെന്ന് അർജുൻ തന്നെയല്ലെ പറഞ്ഞത് എനിക്കറിയാം എന്നെ ഒറ്റക്കാക്കാൻ മടിയായത് കൊണ്ടല്ലേ സാരമില്ല അജു ഇവിടെ എല്ലാവരും ഇല്ലേ പതിയെ ആണെങ്കിലും അവരെന്നോട് മിണ്ടികോളും ശ്രുതിയേച്ചി എന്നോട് സംസാരിക്കുന്നുണ്ട് പക്ഷെ അമ്മയും സാന്ദ്രയും ഇപ്പോഴും ഒഴിഞ്ഞു മാറുകയാ

💬 Comments

View all comments