Chapter Title : Tomboy love 6 ❤❤ [Fang leng]
ആ കുട്ടിയെ സംരക്ഷിച്ചുകൊണ്ട് ഞാൻ അവളുടെ പുറകിൽ തന്നെ നിന്നു ശേഷം ബസ് ഇറങ്ങിയപ്പോൾ ആ നാറി പുറകിലൂടെ വന്ന് എന്റെ പിന്നിൽ..... എനിക്കാ നാറിയെ കൊല്ലണം ഞാൻ പുറകെ കുറേ ഓടിയതാ അന്നവനെ കിട്ടിയില്ല ആളുകളുടെ ഇടയിൽ എവിടെയോ കയറി മറഞ്ഞുകളഞ്ഞു അതിന്റെ ഫ്രസ്ട്രേഷൻ മാറാൻ എനിക്ക് എത്ര ദിവസം വേണ്ടി വന്നു എന്ന് അറിയാമോ എന്റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവമായിരുന്നു അത്.... ആ അവനെ ഞാൻ വെറുതെ വിടണോ
അർജുൻ : നീ വാ നമുക്ക് നമുക്ക് ചോദിക്കാം പിന്നെ നീ എടുത്ത് ചാടി ഒന്നും ചെയ്യരുത് അവനുള്ളത് ഞാൻ തന്നെ കൊടുത്തോളാം
ഇത്രയും പറഞ്ഞു അർജുൻ റൂമിന്റെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി ഒപ്പം അമ്മുവും എന്നാൽ ഹാളിൽ വിവേകും കുടുംബവും ഉണ്ടായിരുന്നില്ല
അർജുൻ : അവരെവിടെ?
ദേവി : എവിടെയെന്നോ അവര് അവരുടെ പാട്ടിന് പോയി അത്രക്ക് ഉണ്ടല്ലോ ഇവളുടെ പ്രവർത്തി
ദേവി അമ്മുവിനെ നോക്കി പറഞ്ഞു
അർജുൻ : അമ്മ വിചാരിക്കുന്നത് പോലെ ഒന്നുമല്ല കാര്യങ്ങൾ
പെട്ടെന്നാണ് സാന്ദ്ര അവരുടെ മുന്നിലേക്ക് വന്നത്
സാന്ദ്ര : വിവേക് ഞങ്ങളോട് എല്ലാം പറഞ്ഞു നിങ്ങൾ ഇത്തരക്കാരിയാണെന്ന് ഞാൻ കരുതിയില്ല
അമ്മു : സാന്ദ്രേ നീ വിചാരിക്കുന്നത് പോലെ അല്ല കാര്യങ്ങൾ അവൻ ഒരു ചെറ്റയാ
സാന്ദ്ര : മിണ്ടിപോകരുത് നിങ്ങൾ...കണ്ടവമ്മാരുടെ കൂടെ അഴിഞ്ഞാടി നടന്നിട്ട്
അർജുൻ : വാ അടക്ക് സാന്ദ്രേ എന്തൊക്കെയാ നീ ഈ വിളിച്ചു കൂവുന്നെ 😡
ദേവി : അവള് പറഞ്ഞതിൽ എന്താടാ തെറ്റ് നിനക്ക്
💬 Comments
View all comments