0%

Chapter Title : Tomboy love 6 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.5K

ആരെയെങ്കിലും നിലക്ക് നിർത്തണം എങ്കിൽ ആദ്യം ഇവളെ നിർത്ത് ഇതിപ്പോൾ കുറേ ആയി നീ എന്താ ഇവളുടെ അടിമയാണോ ഞാൻ അന്നേ നിങ്ങളോട് പറഞ്ഞതാ ഈ ബന്ധം വേണ്ടെന്ന് ഇപ്പോൾ എന്റെ കുട്ടി ആരുടെയോ വിഴിപ്പ് ചുമക്കേണ്ട ഗതിയായി

അർജുൻ : ആരുടെ വിഴിപ്പ് ങ്ങേ... നിങ്ങൾക്കൊക്കെ ഇത് എന്തിന്റെ കേടാ

അമ്മു : അജു അവൻ ഇവരോടൊക്കെ എന്തോ പറഞ്ഞു പിടിപ്പിച്ചിട്ടുണ്ട്

സാന്ദ്ര : നിങ്ങൾ ഈ അഭിനയം ഒന്ന് നിർത്ത് ഇവിടെ എല്ലാവരും എല്ലാം അറിഞ്ഞു അധികം ശീലാവതി ചമയണ്ട

അർജുൻ : സാന്ദ്രേ... 😡

സാന്ദ്ര : എന്താ എന്നെ തല്ലണോ അതോ കൊല്ലണോ എന്താന്ന് വച്ചാൽ ചെയ്തോ... എന്റെ ജീവിതമാ ഇവര് നശിപ്പിത് ആരും കെട്ടാനില്ലാതെ നിന്നപ്പോൾ ഞാൻ പറഞ്ഞിട്ടാ ചേട്ടൻ നിങ്ങളെ കെട്ടിയത് അതിനുള്ളത് എനിക്ക് വയറ് നിറച്ച് കിട്ടി അവരുടെ ഒരു മാല

ഇത്രയും പറഞ്ഞു സാന്ദ്ര കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് അമ്മുവിന്റെ മുഖത്തേക്ക്‌ എറിഞ്ഞു അപ്പോഴേക്കും അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു

അർജുൻ : നിങ്ങൾക്കൊക്കെ എന്താ ഭ്രാന്താണോ ഇവളെക്കാൾ നിങ്ങൾക്ക്‌ വിശ്വാസം അവനെയാണോ

ദേവി : ഭ്രാന്ത് നിനക്കാ അതല്ലേ ഇത്രയുമായിട്ടും വീണ്ടും ഇവളെ സപ്പോർട്ട് ചെയ്യുന്നത് ശേഖരേട്ടാ റാണിയേയും രാജീവിനേയും വിളിക്ക് നമ്മളെ ചതിച്ച് മോളെ ഇങ്ങോട്ടേക്ക്‌ കെട്ടി തള്ളിവിട്ടത് എന്തിനാണെന്ന് എനിക്ക് ചോദിക്കണം

അമ്മു : സൂക്ഷിച്ച് സംസാരിക്കണം അമ്മേ ഇതുവരെ ഞാൻ ക്ഷമിച്ചു എന്നെ എന്ത് വേണേ പറഞ്ഞോ എന്റെ അച്ഛനെയും അമ്മയേയും ഒന്നും പറയരുത്

ദേവി : കണ്ടോ അവളുടെ

💬 Comments

View all comments