0%

Chapter Title : Tomboy love 7 ❤❤ [Fang leng]

Author : Kambikathakal Read All Parts 1.4K

ഡോക്ടർമ്മാർ എന്താ പറയുന്നതെന്ന് അറിയാല്ലോ

അർജുൻ : ടാ  അവര് പറ്റില്ലെന്ന് വല്ലതും പറഞ്ഞാൽ അമ്മു അത് സഹിക്കില്ല ഇപ്പോൾ കളിച്ചു ചിരിച്ചു നടക്കന്നതോന്നും നോക്കണ്ട എല്ലാം അഭിനയമാ അവൾക്ക്‌ നല്ല സങ്കടമുണ്ട് ചില ദിവസമൊക്കെ രാത്രി ഞാൻ അറിയാതെ ഉണരുബോൾ അവള് കരഞ്ഞുകൊണ്ട് കിടക്കുന്നതാ കാണുന്നത് ഞാൻ പിന്നെ ഒന്നും ചോദിക്കില്ല

റിയാസ് : അതാ പറഞ്ഞേ ഹോസ്പിറ്റലിൽ പോകാൻ എന്താണെന്നു അറിയണ്ടേ

അർജുൻ : ഉം പോണം നാളെ ഞാൻ ലീവാ സിറ്റി ഹോസ്പിറ്റലിൽ തന്നെ പോകാം

റിയാസ്  : നിനക്ക് പൈസക്ക്‌ വല്ല ആവശ്യവുമുണ്ടോ

അർജുൻ : ഇല്ലടാ ഇപ്പോൾ ഒക്കെയാ ഇന്ന് സാലറി കിട്ടി അവളെ ഒന്ന് പുറത്ത് കൊണ്ടുപോണം ഞാൻ പോകുവാ അവള് കാത്തിരിക്കുന്നുണ്ടാകും

ഇത്രയും പറഞ്ഞു അർജുൻ തന്റെ ബൈക്കിൽ കയറി ബൈക്ക് മുന്നോട്ടെക്കെടുത്തു

അല്പനേരത്തിനുള്ളിൽ തന്നെ അവൻ വീടിനു മുന്നിൽ എത്തി അപ്പോൾ അവൻ കണ്ടത് റോഡിൽ കിടക്കുന്ന രാജീവിന്റ കാറിനെയാണ്‌

അർജുൻ : രാജീവ് അങ്കിളിന്റെ കാറാണല്ലോ അങ്കിള് വന്നോ

അർജുൻ വേഗം വണ്ടി മുറ്റത്തേക്ക്‌ കയറ്റിയ ശേഷം വീടിനുള്ളിലേക്ക്‌ കയറി അവിടെ ചെയറിൽ രാജീവും റാണിയും ഇരിപ്പുണ്ടായിരുന്നു

അമ്മു : അച്ഛാ അജു വന്നു... അജു വാ

അർജുൻ പതിയെ രാജീവിന്റെയും റാണിയുടെയും മുഖത്തേക്ക്‌ നോക്കി

അർജുൻ : നിങ്ങൾ എപ്പോൾ എത്തി... അമ്മു ഇവർക്ക് ചായ കൊടുത്തോ നിക്ക് ഞാൻ പോയി കഴിക്കാൻ എന്തെങ്കിലും വാങ്ങിയിട്ടുവരാം

രാജീവ് : ഒന്നും വേണ്ട അർജുൻ ഇരിക്ക് എനിക്കല്പം സംസാരിക്കണം

ഇത് കേട്ട അർജുൻ അവർക്കരികിലേക്കായി

💬 Comments

View all comments