Chapter Title : Tomboy love 7 ❤❤ [Fang leng]
ഇരുന്നു
രാജീവ് : അർജുൻ പുതിയ കമ്പനിയിൽ ജോലിക്ക് കയറി അല്ലേ
അർജുൻ : അതെ ഇപ്പോൾ ഒരു മാസമായി... അല്ല അങ്കിളിന് എന്തോ പറയാൻ ഉണ്ടെന്ന് തോന്നുന്നു
രാജീവ് : ഉം അതെ എന്താന്ന് വച്ചാൽ നിങ്ങൾ രണ്ട് പേരും കൂടി അങ്ങോട്ടേക്ക് വന്നേക്ക് ഇനി അവിടെ താമസിക്കാം അർജുന് എന്റെ കമ്പനിയിൽ വർക്കും ചെയ്യാലോ
അമ്മു : അച്ഛാ... ഞാൻ പറഞ്ഞതല്ലേ ഇതൊന്നും അർജുനോട് പറയരുതെന്ന് ഞങ്ങളിപ്പോൾ അങ്ങോട്ടേക്കില്ല
റാണി : എന്താ അമ്മു ഇത് എന്നായാലും അർജുൻ തന്നെയല്ലേ കമ്പനിയൊക്കെ നോക്കി നടത്തേണ്ടത്
രാജീവ് : അർജുൻ എന്താ ഒന്നും മിണ്ടാത്തത്
അർജുൻ : അമ്മു പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത് ഞങ്ങളിപ്പോൾ അങ്ങോട്ടേക്കില്ല ഞങ്ങൾ ഇവിടെ ഒക്കെയാണ്
റാണി : എന്ത് ഒക്കെ ഈ വീട് കണ്ടപ്പോൾ എന്റെ നെഞ്ച് പൊട്ടിപോയി ഇവിടെയാണോ എന്റെ കുഞ്ഞ് താമസ്സിക്കേണ്ടത്
അമ്മു : അമ്മേ മതി ഇവിടെ എനിക്ക് ഒരു കുറവുമില്ല
രാജീവ് : അർജുന് ഇപ്പോഴും ഞങ്ങളോടുള്ള ദേഷ്യം മാറിയിട്ടില്ല അല്ലേ
അർജുൻ : ദേഷ്യമൊ എന്തിന് എനിക്ക് ആരോടും ഒരു ദേഷ്യവുമില്ല പിണക്കമൊക്കെ നിങ്ങൾക്കായിരുന്നില്ലേ
രാജീവ് : അർജുൻ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് ആ ജാം കമ്പനിയിലെ ചെറിയ വരുമാനം കൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കാനാ എന്റെ കമ്പനിയിൽ വരാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ വേറെ പറഞ്ഞു ജോലി ശെരിയാക്കി തരാം
അർജുൻ : അങ്കിൾ എല്ലാം അനേഷിച്ചറിഞ്ഞുള്ള വരവാണല്ലേ എന്തായാലും ചോദിച്ചതിന് നന്ദി ഞാൻ എന്തായാലും ഈ ജോലിയിൽ തന്നെ
💬 Comments
View all comments