Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
ക്യാബിനിലേക്ക് വരു ഇത്രയും പറഞ്ഞു ശ്രീ വിദ്യ ക്യാബിനിലേക്ക് പോയി
അർജുൻ : നിങ്ങൾ അവളുടെ അടുത്തേക്ക് പൊക്കൊ ഞാൻ അങ്കിളിനെയും ആന്റിയേയും വിളിച്ചു പറഞ്ഞ ശേഷം ഡോക്ടറെയും കണ്ടിട്ടു വരാം
ഇത്രയും പറഞ്ഞു അർജുൻ ക്യാബിനിലേക്ക് പോയി
ഡോക്ടറെ കണ്ട് അല്പനേരത്തിന് ശേഷം അർജുൻ റൂമിലേക്ക് എത്തി അപ്പോൾ അവൻ കണ്ടത് അമ്മുവിന് ചുറ്റുമിരുന്നു അവളോട് ഓരോന്ന് ചോദിക്കുന്ന വീട്ടുകാരെയാണ്
ശേഖരൻ : നീ വന്നോ ഡോക്ടർ എന്ത് പറഞ്ഞു
അർജുൻ : ഹേയ് ഒന്നുമില്ല അച്ഛാ
ദേവി : ദേ അജു നീ ഇവളെയും കൂട്ടി വീട്ടിൽ വാ ഇനി അവിടെ നിൽക്കാം സമയമാകുബോൾ അമ്മുവിനെ അവളുടെ വീട്ടിലേക്കു പ്രസവത്തിനു വിടാം അതുവരെ നിങ്ങൾ ഒറ്റക്ക് നിൽക്കണ്ട... കുറേ നേർച്ചകൾ ഉണ്ട് എല്ലാം ചെയ്യണം
ശ്രുതി : ഈ വിളർച്ചയൊക്കെ കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയതാ പിന്നെ നീ നന്നായിട്ട് ഭക്ഷണം കഴിക്കാത്തത് കൊണ്ടാണെന്ന് കരുതി...
അമൽ : എന്താടാ അർജുനെ നിനക്ക് ഒന്നും പറയാനില്ലേ എന്താ ഇങ്ങനെ നിക്കുന്നെ
സാന്ദ്ര : കുഞ്ഞേട്ടന്റെ നെട്ടല് ഇതുവരെ മാറിയിട്ടില്ല അമലേട്ടാ.. അല്ല അമ്മു ഏട്ടത്തിക്ക് ആൺ കുഞ്ഞാണോ പെൺകുഞ്ഞാണോ വേണ്ടേ
ദേവി : മിണ്ടാതിരുന്നേ സാന്ദ്രേ എന്തായാലും ആരോഗ്യത്തോടെ ഇരുന്നാൽ മതി
അല്പനേരത്തിനുള്ളിൽ റാണിയും രാജീവും അവിടേക്ക് എത്തി
റാണി : അമ്മു.... മോളെ എനിക്ക് അറിയാമായിരുന്നു.. ഞാൻ വിളിക്കാത്ത ദൈവങ്ങൾ ഇല്ല...
അമ്മു പതിയെ അവരെ നോക്കി ചിരിച്ചു..രാജീവ് അർജുന്റെ അടുത്തേക്ക് എത്തിയ ശേഷം അവന്റെ തോളിൽ തട്ടി
റാണി : അമ്മു
💬 Comments
View all comments