Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
ഒന്ന് മിണ്ടാൻ പോലും പറ്റിയില്ല... അജു നമ്മുടെ കാത്തിരിപ്പ് അവസാനിക്കാൻ പോകുവാ ഇതറിഞ്ഞപ്പോൾ എനിക്ക് എത്ര സന്തോഷമായി എന്നറിയാമോ നമ്മൾ അച്ഛനും അമ്മയും ആകാൻ പോകുവാ അജു...
അമ്മു പതിയെ അർജുന്റെ കവിളിൽ മുത്തി
അമ്മു : എന്താടാ ഒന്നും പറയാത്തെ എന്താ മുഖം വല്ലാതിരിക്കുന്നെ
അർജുൻ : ഹേയ് അങ്ങനെ ഒന്നും...
അമ്മു : അജൂന്റെ മുഖം മാറിയാൽ എനിക്ക് അറിയാം ഹോസ്പിറ്റലിൽ വെച്ചേ ഞാൻ ശ്രേദ്ധിച്ചതാ.... സന്തോഷിക്കേണ്ട ഈ സമയത്ത് എന്താ അജു എന്തെങ്കിലും ഉണ്ടോ?
അർജുൻ : നീ വാ നമുക്ക് റൂമിൽ ഇരുന്ന് സംസാരിക്കാം
ഇത്രയും പറഞ്ഞു അർജുൻ അമ്മുവുമായി റൂമിലേക്ക് എത്തി
അമ്മു : എന്താ ഇനി പറയ്
അർജുൻ : ഇവിടെ അടുത്തിരിക്ക് ഇത്രയും പറഞ്ഞു അർജുൻ ബെഡിൽ ഇരുന്നു ഒപ്പം അമ്മുവും
അർജുൻ : അമ്മു ഞാൻ പറയുന്നത് മുഴുവൻ കേൾക്കണം അതിനുമുൻപ് ബഹളം വെക്കുകയൊന്നും ചെയ്യരുത്..സമാധാനത്തോടെ എല്ലാം കേൾക്കണം
അമ്മു : എന്താ അജു ഇത് മനുഷ്യനെ എന്തിനാ ഇങ്ങനെ പേടിപ്പിക്കുന്നെ ബഹളം വെക്കാനോ എന്തിന്
അർജുൻ : അത് പിന്നെ അമ്മു ഇന്ന് ഡോക്ടർ എന്നോട് കുറച്ച് കാര്യങ്ങൾ പറഞ്ഞു
അമ്മു : എന്ത് കാര്യം
അർജുൻ : നിനക്ക് ഹോർമോണിന്റെ പ്രശ്നം ഉള്ള കാര്യം അറിയാലോ
അമ്മു : അതെ അറിയാം അത് ഞാൻ തന്നെയല്ലേ അജൂനോട് പറഞ്ഞത്
അർജുൻ : അതുകൊണ്ട് ഒരു നോർമൽ ഡെലിവറി ഉണ്ടാകില്ല എന്നാ ഡോക്ടർ പറയുന്നെ ഒരു സിസേറിയൻ മസ്റ്റാണ്
അമ്മു : അപ്പോൾ ഇതാണ്
💬 Comments
View all comments