0%

Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]

Author : Kambikathakal Read All Parts 3.1K

അർജുൻ : നേരത്തെ അറിഞ്ഞിട്ട് എന്തിനാ...ആണായാലും പെണ്ണായാലും എനിക്ക് ഒക്കെയാണ്‌

അമ്മു : പിന്നെ എനിക്ക് ഒക്കെയല്ലേ ഞാൻ ഒരു സംശയം പറഞ്ഞെന്നേ ഉള്ളു... അജു നമുക്ക് പേരൊക്കെ നോക്കി വെക്കണ്ടേ എപ്പോൾ ഇത് പറഞ്ഞാലും അജു സീരിയസ് ആയി എടുക്കില്ല ഇപ്പോഴൊക്കെ എല്ലാവരും നേരത്തെ പേര് നോക്കി വെക്കും

അർജുൻ : അതൊക്കെ പിന്നീട് നോക്കിയാൽ പോരെ അമ്മു

അമ്മു : ഞാൻ പറയാം അജു കൊള്ളാമോ എന്ന് നോക്ക്‌ ആണാണെങ്കിൽ മഹേന്ദ്രൻ... മാഹി എന്ന് വിളിക്കാം എങ്ങനെ ഉണ്ട്

അർജുൻ : വെറും മഹേന്ദ്രൻ ആക്കുന്നത് എന്തിനാ മഹേന്ദ്ര സിംഗ് ദോണി എന്ന് തന്നെ ഇട്ടോ... നിന്നെ കൊണ്ട് വലിയ കഷ്ടമായല്ലോ അമ്മു അവളും അവളുടെ ഒരു മാഹിയു... വയസായിട്ടും വിരമിക്കാതെ കയറി നിൽപ്പുണ്ട് വെറുതെ പിള്ളേരുടെ അവസരം കളയാൻ

അമ്മു : ദേ... അർജുനെ.... 😡 തടിയൻ രോഹിത്തിനെക്കാൾ കൊള്ളാം...

അർജുൻ : ഇതാണ് പ്രശ്നം... ഈ പേര് ഒന്നും വേണ്ട പെൺകുട്ടിയായിരിക്കും അതുകൊണ്ട് രൂപ എന്നിടാം എങ്ങനെയുണ്ട്

അമ്മു : രൂപയോ... ഈ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ... വല്ല പഴയ കാമുകിയുടെയും പേരാണോ അങ്ങനെ ആണെങ്കിൽ നടക്കില്ല... രൂപ പോലും ആൺ കുഞ്ഞാ എനിക്ക് ഉറപ്പാ

അർജുൻ : എന്റെ അമ്മു ഇത് എന്റെ അച്ഛമ്മയുടെ പേരാ നീ പറയുന്നത് കേട്ടിട്ടില്ലേ ഞാൻ കുഞ്ഞായിരുന്നപ്പോൾ മരിച്ചതാ

അമ്മു : ഓഹ് അതാണ് എവിടെയോ കേട്ടപോലെ... 😁

അർജുൻ : അല്പനേരം കൊണ്ട് നീ എന്തൊക്കെയാ ചിന്തിച്ചു കൂട്ടിയത്

അമ്മു : അയ്യേ

💬 Comments

View all comments