Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
അമ്മു : കാൾ വച്ചപ്പോൾ തന്നെ എനിക്ക് അറിയമായിരുന്നു ഇരിക്കപൊറുതി ഇല്ലാതെ ഇങ്ങോട്ട് ഓടി വരുമെന്ന്... എനിക്കും കാണാതിരിക്കാൻ പറ്റുന്നില്ല അജു..
അർജുൻ : കഷ്ടിച്ച് രണ്ട് രണ്ടരമാസം അത്രയല്ലേ ഉള്ളു..അതുവരെ നമുക്ക് സഹിക്കാം
അമ്മു : ഇതാണോ സഹിക്കുന്നെ മൂന്നിന്റെ അന്ന് ഓടി വന്നില്ലേ
അർജുൻ : എന്താ ഞാൻ പോണോ
അമ്മു : എന്തിന് നമുക്ക് കെട്ടിപിടിച്ചു കിടക്കാം
അർജുൻ : അതൊന്നും വേണ്ട ഞാൻ താഴെ കിടന്നോളാം
അമ്മു : ഇത്രയും വലിയ കട്ടിലുണ്ടായിട്ടോ...
അർജുൻ : ഞാൻ അടുത്ത് കിടന്നാൽ നീ കാലും കയ്യുമൊക്കെ എടുത്ത് ദേഹത്തിടും അതൊന്നും ശെരിയാകില്ല
അമ്മു : അപ്പോൾ പേടിയുണ്ട്...
അർജുൻ : ഇപ്പോൾ എങ്ങനെയുണ്ട് പെയിൻ വല്ലതും ഉണ്ടോ
അമ്മു : ഹേയ് ഒന്നുമില്ല
ഇത് കേട്ട അർജുൻ പതിയെ അമ്മുവിന്റെ തോളിൽ ചാരി ഇരുന്നു
അർജുൻ : അമ്മു എനിക്കെന്തോ പേടിയാകുന്നു ഒരു സമാധാനവും ഇല്ല
അമ്മു : എന്തിനാ പേടിക്കുന്നെ ഒന്നും വരില്ല... അജു പ്രാർത്ഥിച്ചാൽ മതി... പിന്നെ ഉണ്ടല്ലോ കുറച്ച് ദിവസമായി ആള് ഭയങ്കര ചവിട്ടലാ പുറത്ത് വരാൻ ധൃതി ആയെന്നാ തോന്നുന്നെ.. ദേ ഇപ്പോഴും ചവിട്ടുന്നുണ്ട്
ഇത്രയും പറഞ്ഞു അമ്മു അർജുന്റെ കൈ പിടിച്ചു വയറ്റിലേക്ക് വച്ചു
അമ്മു : കണ്ടോ.. കണ്ടോ
അർജുൻ : ശെരിയാ നന്നായി ചവിട്ടുന്നുണ്ട്
അമ്മു : ആൺ കുട്ടി ആണെന്നാ തോന്നുന്നെ അതാ ഇത്ര ചവിട്ടല്... ഞാൻ ഡോക്ടറോട് ചോദിച്ചിരുന്നു പക്ഷെ പുള്ളിക്കാരി പറഞ്ഞില്ല അവർക്ക് നേരത്തെ അറിയാൻ പറ്റും അജു
💬 Comments
View all comments