Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
പെട്ടെന്നൊ ഇന്ന് കൂടി നിക്ക്
അർജുൻ : ഇനി നിന്നാൽ ആന്റി എന്നെ അടിച്ചിറക്കും... ഞാൻ വിളിച്ചോളാം
ഇത് കേട്ട അമ്മു പതിയെ അർജുനെ കെട്ടിപിടിച്ചു
അല്പനേരത്തിനുള്ളിൽ അർജുൻ ഭക്ഷണം കഴിച്ച ശേഷം അവിടെ നിന്നും പോയി
റാണി : പെണ്ണിന്റെ മുഖം കണ്ടില്ലേ കടന്നല് കുത്തിയ പോലെ... ഓരോ പെൺകുട്ടികൾ സ്വന്തം വീട്ടിൽ ഒന്ന് നിൽക്കാൻ കൊതിക്കും ഇവൾക്ക് വീടും വേണ്ട ഒന്നും വേണ്ട... എപ്പഴും ഒരു അജു... ഞാൻ കരുതി നിന്റെ അച്ഛനായിരിക്കും നിന്നെ ഏറ്റവും കൂടുതൽ കൊഞ്ചിച്ച് വഷളാക്കുകയെന്ന് പക്ഷെ അർജുൻ നിന്റെ അച്ഛനെ കടത്തി വെട്ടും
അമ്മു : ദേ അമ്മേ അജൂനെ പറഞ്ഞാൽ ഉണ്ടല്ലോ... അമ്മ അജൂനോട് എന്തോ ദേഷ്യമുള്ളത് പോലെയാ ഇന്നലെ മുതൽ പെരുമാറുന്നെ എനിക്ക് തീരെ പിടിക്കുന്നില്ല കേട്ടോ
റാണി : എനിക്ക് അവനോട് ഒരു ദേഷ്യവുമില്ല അങ്ങനെ കാണിച്ചത് അവൻ പെട്ടെന്നു പോകാനാ അത് മനസ്സിലാക്കാനൊക്കെ അർജുന് പറ്റും... പിന്നെ എന്നാലെ അവൻ മിണ്ടാതെ കിടന്നല്ലോ അല്ലേ
അമ്മു : എന്റെ അമ്മേ ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ ചോദിക്കരുതെന്ന് ഞങ്ങൾ കൊച്ചുകുട്ടികൾ ഒന്നുമല്ല
"എന്താ അവിടെ അമ്മയും മോളും തമ്മിൽ"
പെട്ടെന്നാണ് രാജീവ് അങ്ങോട്ടേക്ക് എത്തിയത്
റാണി : അത് ഇവളോട് തന്നെ ചോദിക്ക്
രാജീവ് : എന്താ അമ്മു കാര്യം
അമ്മു : ഒന്നുമില്ല അച്ഛാ ഈ അമ്മ വെറുതെ..
രാജീവ് : ശെരി ശെരി രണ്ട് പേരും മതിയാക്കിക്കേ... വെറുതെ ഓരോന്ന് പറഞ്ഞു..
***************
ഒന്നര മാസത്തിനു ശേഷം
💬 Comments
View all comments