Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
ഒരു രാത്രി സിറ്റിഹോസ്പിറ്റൽ
ഓടികിതച്ച് അവിടേക്ക് എത്തിയ അർജുനും കുടുംബവും രാജീവിന്റെയും റാണിയുടെയും അടുത്തേക്ക് എത്തി
അർജുൻ : എന്താ അങ്കിളെ ഉണ്ടായെ എന്താ പെട്ടെന്നു....
രാജീവ് : അമ്മുവിന് പെട്ടെന്ന് ഒരു വയറ് വേദന
അർജുൻ : ഡേറ്റ് 2 ആഴ്ച്ച കൂടി കഴിഞ്ഞിട്ടല്ലെ അതിനിടയിൽ എന്താ
രാജീവ് : അറിയില്ല ഡോക്ടർ നോക്കുന്നുണ്ട്
പെട്ടെന്നാണ് ഡോക്ടർ റൂമിൽ നിന്നും പുറത്തേക്ക് വന്നത് അർജുൻ വേഗം തന്നെ ഡോക്ടറുടെ അടുത്തേക്ക് എത്തി
അർജുൻ : എന്താ ഡോക്‌ടർ എന്തെങ്കിലും പ്രശ്നം ഉണ്ടോ
ഡോക്ടർ : ഞാൻ പറഞ്ഞിരുന്നതല്ലേ അർജുൻ അല്പം കോംപ്ലിക്കേറ്റടാണ്... ക്ഷതം ഉള്ളത് കൊണ്ട് തന്നെ കുട്ടിവലുതാകുംതോറും വേദന കൂടും അമ്മു പുറത്ത് പറയാത്തതാണെന്ന് തോന്നുന്നു... ഇപ്പോൾ ചെറിയ രീതിയിൽ ബ്ലീടിങ്ങ് ഉണ്ട് പെട്ടെന്ന് തന്നെ സിസേറിയൻ വേണ്ടി വരും... അർജുൻ ഒന്ന് കയറി കണ്ടോ അമ്മുവിന് തന്നെ കാണണ മെന്ന്.. വേറെ ആരും വേണ്ട അർജുൻ മാത്രം പോയാൽ മതി..
ഇത്രയും പറഞ്ഞു ഡോക്ടർ അവിടെ നിന്നും പോയി
രാജീവ് : എന്താ അർജുനെ ഡോക്ടർ പറയുന്നെ... കോംപ്ലിക്കേറ്റട് ആണെന്നൊ
അർജുൻ : ഒന്നുമില്ല അങ്കിളെ എല്ലാം ഒക്കെയാകും അങ്കിള് ആന്റിയോടൊന്നും പറഞ്ഞു ടെൻഷൻ ആക്കണ്ട.. ഞാൻ ഇപ്പോൾ വരാം അമ്മുവിന് എന്നെ കാണണ മെന്ന്
ഇത്രയും പറഞ്ഞു അർജുൻ റൂമിനുള്ളിലേക്ക് കയറി അമ്മു അപ്പോൾ ബെഡിൽ കിടക്കുകയായിരുന്നു
അർജുൻ : അമ്മു... അമ്മു.. എങ്ങനെയുണ്ട് ങ്ങേ....
അമ്മു : ഒന്നുമില്ല അജു.... ഒക്കെയാണ്
അർജുൻ : ഇത്രയും നാൾ വേദനയൊക്കെ സഹിക്കുവായിരുന്നു
💬 Comments
View all comments