Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
പിന്നെ... മിണ്ടാതെ അടങ്ങി കിടന്നോ നല്ലപോലെ ശ്രദ്ധിക്കേണ്ട സമയമാ മൂന്നാഴ്ച ഞാൻ തന്നെ കൂട്ടിരുന്നോളാം നിങ്ങളൊക്കെ പോയും വന്നും നിന്നാൽ മതിയാകും
ദേവി : എന്നാൽ അങ്ങനെ ആകട്ടെ എന്തെങ്കിലും അത്യാവശ്യം ഉണ്ടായാൽ പറഞ്ഞാൽ മതി അപ്പോൾ ഞാൻ നിൽക്കാം
റാണി : അല്ല നമുക്ക് ഇവൾക്ക് ഒരു പേര് കണ്ടുപിടിക്കണ്ടെ
ദേവി : അത് ശെരിയാ ഇപ്പോഴേ നോക്കി വെക്കണം
അർജുൻ : അമ്മേ അതുപിന്നെ പേരൊക്കെ നോക്കി വച്ചിട്ടുണ്ട്
ദേവി : നോക്കിവച്ചിട്ടുണ്ടോ.... എന്ത് പേര് കേൾക്കട്ടെ
റാണി : അതെ അമ്മു എന്നോട് ഒന്നും പറഞ്ഞില്ലല്ലോ
അമ്മു : അതൊക്കെ ഉണ്ട് സീക്രെറ്റ് ആണ് പേരിടുബോൾ എല്ലാവർക്കും കേൾക്കാം
റാണി : വായിൽ തോന്നിയ ഏതെങ്കിലും പേരാണെങ്കിൽ എന്റെ കയ്യിൽ നിന്ന് നല്ലത് കിട്ടും കേട്ടോ അമ്മു
അമ്മു : ഹേയ് ഇല്ല അമ്മേ നല്ല പേരാ..
**********************
ഒരു മാസത്തിന് ശേഷം അർജുന്റെ വീട്
" ഓഹ്... ഓഹ്... രൂപ മോള് ഉറങ്ങിക്കെ അമ്മേടെ നല്ല കുട്ടിയല്ലേ... കരയല്ലേ മോളെ "
അമ്മു കുഞ്ഞിനെ മടിയിൽ കിടത്തി പറഞ്ഞു
"ഈ പെണ്ണ് ഇത് എന്ത് കരച്ചിലാ കരയുന്നെ"
പെട്ടെന്നാണ് റൂമിന്റെ വാതിൽ തുറന്നു അർജുൻ അകത്തേക്ക് വന്നത്
അമ്മു : ദാ മോളുടെ അച്ഛൻ വന്നല്ലോ എന്റെ സുന്ദരി കരച്ചില് നിർത്തിക്കെ
അർജുൻ : ആള് നല്ല വാശിയിലാണല്ലോ അമ്മു
അമ്മു : ഉം അജൂനെ പോലെ തന്നെയാ
അർജുൻ : ങ്ങേ... ആരെ പോലെ
അമ്മു : ഞാൻ പാല്
💬 Comments
View all comments