Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
നീ എല്ലാവരെയും തീ തീറ്റിച്ചുകളഞ്ഞല്ലോ മോളെ...
റാണി പതിയെ അമ്മുവിന്റെ തലയിൽ തലോടി ബാക്കിയുള്ളവർ കുഞ്ഞിനെ നോക്കാൻ തുടങ്ങി
"മൂക്ക് അജുന്റെയാ... കണ്ണ് അമ്മുവിന്റെ പോലെ ഉണ്ട് "
ഇതിടിയിൽ അർജുൻ അമ്മുവിന്റെ അടുത്തിരുന്ന ശേഷം അവളുടെ കയ്യിൽ പതിയെ മുത്തമ്മിട്ടു
അർജുൻ : ഞാൻ എത്ര പേടിച്ചെന്ന് അറിയോ
അമ്മു : ഞാൻ പറഞ്ഞതല്ലേ ഒന്നും പറ്റില്ലെന്ന്
ഇത്രയും പറഞ്ഞു അമ്മു ചിരിച്ചു
അമ്മു : അജു പറഞ്ഞപോലെ പെൺകുട്ടിയാ... പിന്നെ അജു കുഞ്ഞിനെ വാങ്ങാൻ തയ്യാറായില്ല എന്ന് നേഴ്സ് പറയുന്ന കേട്ടു
അർജുൻ : ഞാൻ നല്ല ടെൻഷനിൽ ആയിരുന്നു നിന്നെ പറ്റി ചോദിച്ചിട്ട് അവർ ഒന്നും പറഞ്ഞും ഇല്ല
അമ്മു : ഇങ്ങനെ ഒരു സാധനം...
പെട്ടെന്ന് സാന്ദ്ര അവിടെ എത്തി
സാന്ദ്ര : എന്റെ ഏട്ടത്തി ഏട്ടൻ എന്ത് കരച്ചിൽആയിരുന്നെന്ന് അറിയാമോ
അമ്മു : എനിക്ക് തോന്നി കരയുവായിരിക്കുമെന്ന് 😁
ദേവി : അജു ഇനി നീ പോയി അല്പം റസ്റ്റ് എടുക്ക് ഇവിടെ ഞങ്ങൾ ഒക്കെ ഇല്ലേ
അർജുൻ : പോകാം അമ്മേ...
റാണി : പോയി ഫ്രഷൊക്കെ ആയിട്ട് വാ ഇവിടെ ഞാനും ദേവിയും മതിയാകും മോന് നല്ല ക്ഷീണം ഉണ്ട്
ശേഖരൻ : വാടാ നമുക്ക് ഒന്നിച്ചു പോകാം നിന്റെ ഭാര്യയേയും കുഞ്ഞിനെയും ആരും എടുത്തുകൊണ്ടൊന്നും പോകില്ല
ഇത് കേട്ട എല്ലാവരും ചിരിച്ചു
അന്നേ ദിവസം രാത്രി
അർജുൻ : 3 ആഴ്ച കിടക്കേണ്ടിവരും എന്നാ ഡോക്ടർ പറഞ്ഞത്
അമ്മു : മൂന്നാഴ്ചയോ
റാണി : അല്ലാതെ
💬 Comments
View all comments