Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
സാന്ദ്രക്ക് നൽകി
അർജുൻ : അമ്മു എവിടെ അവൾക്ക് എങ്ങനെയുണ്ട്
നേഴ്സ് : ആ കുട്ടിക്ക് ഒരു കുഴപ്പവുമില്ല സെടേഷനിലാ...
ഇത് കേട്ട അർജുൻ ആശ്വാസത്തോടെ കണ്ണുകൾ അടച്ചു
അർജുനെ ഒന്നുകൂടി നോക്കിയ ശേഷം സിസ്റ്റർ അകത്തേക്ക് പോയി
സാന്ദ്ര : ഏട്ടാ ദേ നോക്കിയെ ഏട്ടനെ പോലെ തന്നെ ഉണ്ട്
സാന്ദ്ര കുഞ്ഞിനെ അർജുന് നേരെ നീട്ടി അർജുൻ കുഞ്ഞിനെ പതിയെ കയ്യിലേക്ക് വാങ്ങി
അർജുൻ : ഹേയ്.. അവളെ പോലെയാ ഇരിക്കുന്നെ
അല്പനേരത്തിന് ശേഷം അർജുൻ ഡോക്ടറുടെ അടുത്ത്
അർജുൻ : ഡോക്ടർ അമ്മു ഒക്കെ തന്നെയല്ലേ
ശ്രീ വിദ്യ : അതെ അർജുൻ അമ്മു ഒക്കെയാണ് കുറച്ച് മണിക്കൂറിനുള്ളിൽ റൂമിലേക്ക് മാറ്റും കുഞ്ഞിനെ കണ്ടല്ലോ അല്ലേ
അർജുൻ : കണ്ടു ഡോക്ടർ
ശ്രീ വിദ്യ : അല്പം കോംപ്ലിക്കേറ്റട് ആയതു കൊണ്ടാ സമയം എടുത്തത് എനിക്കും ചെറിയ ടെൻഷൻ ഉണ്ടായിരുന്നു ബ്ലീഡിങ് കൂടി ആയപ്പോൾ പിന്നെ... പക്ഷെ അമ്മുവിനെ സമ്മതിക്കണം പുള്ളിക്കാരി നല്ല സ്ട്രോങ്ങാ ഒന്നും പറ്റില്ല എന്ന നല്ല വിശ്വാസവും ഉണ്ടായിരുന്നു...
ഇത്രയും പറഞ്ഞു ഡോക്ടർ അവിടെ നിന്നും പോയി
മണിക്കൂറുകൾക്ക് ശേഷം
"അമ്മുവിനെ റൂമിൽ കൊണ്ടുവന്നിട്ടുണ്ട് കയറി കാണാം കേട്ടോ.. പിന്നെ ഇന്ന് തന്നെ എല്ലാവരും വീട്ടിലേക്ക് പോയേക്കണം കൂടെ ഒരാൾ മതിയാകും ആനവശ്യമായി ആരെയും കാണാൻ വിളിക്കരുത്... കുറച്ച് നാൾ ഇവിടെ കിടത്തേണ്ടിവരും അതു കഴിഞ്ഞു വീട്ടിൽ കൊണ്ടു പോകാം "
ഇത്രയും പറഞ്ഞു നേഴസ് അവിടെ നിന്നും പോയി
എല്ലാവരും പതിയെ റൂമിലേക്ക് കയറി
റാണി :
💬 Comments
View all comments