Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
സമ്മതിച്ചോ
അർജുൻ : ആദ്യമൊന്നും സമ്മതിച്ചില്ല... ഞാൻ ഒരുപാട് പറഞ്ഞു നോക്കി ഇന്ന് ഇങ്ങോട്ട് വിളിച്ചു തരാം എന്ന് പറഞ്ഞു... നീ ഒരു ആഗ്രഹം പറഞ്ഞാൽ ഞാൻ അത് ചെയ്യാതിരിക്കുവോ
അമ്മു : എന്റെ പൊന്ന് അജു😘
********************
രണ്ട് മാസങ്ങൾക്ക് ശേഷം
ദേവി : നിനക്കിപ്പോൾ ആ വീട് വാങ്ങേണ്ട ആവശ്യം എന്തായിരുന്നു അർജുനെ
അർജുൻ : അല്ല അമ്മേ ഞങ്ങൾക്ക് താമസ്സിക്കാൻ
ദേവി : അതിന് ഈ വീടില്ലേ... ഇവിടെ ഇപ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടോ.. മോളെ അമ്മു ഇപ്പോൾ നിനക്ക് ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ
അമ്മു : ഇല്ല അമ്മേ അങ്ങനെ ആരും പറഞ്ഞില്ലല്ലോ
ദേവി : പിന്നെ എന്തിനാ ഇവൻ ഇപ്പോൾ മാറുന്നതിനെ കുറിച്ചൊക്കെ പറയുന്നെ നിങ്ങൾ ഇവിടെ നിന്നാൽ മതി
അർജുൻ : എന്താ അമ്മേ ഇത്...ഞങ്ങൾ പോകും എന്ന് പറഞ്ഞിരുന്നതല്ലേ ഇനിയും വീട് പൂട്ടിയിട്ടിയിടുന്നത് എങ്ങനെയാ അമ്മേ
ദേവി : ദേ ഇവൻ പറയുന്നത് കേട്ടില്ലേ ശേഖരേട്ടാ കുഞ്ഞിനെയും കൊണ്ടു പോകുമെന്ന്
അർജുൻ : ഇപ്പോൾ തന്നെ പോകുമെന്നല്ല അമ്മേ പറഞ്ഞത്..
ശേഖരൻ : മതിയാക്ക് ദേവി അവർക്ക് പോകണമെങ്കിൽ പൊക്കൊട്ടെ ദൂരേ ഒന്നും അല്ലല്ലോ.. പിന്നെ അല്പം അകന്നിരിക്കുന്നത് തന്നെയാ എപ്പോഴും നല്ലത്
അമ്മ : നിങ്ങളും ഇവന്റെ താളത്തിന് തുള്ളുവാണോ
അർജുൻ : അമ്മേ ഞങ്ങൾ നിങ്ങളെ ഒറ്റക്കാക്കി പോകുന്നതോന്നും അല്ല ഇവിടെ ഇപ്പോൾ ഏട്ടൻ ഉണ്ടല്ലോ പിന്നെ സാന്ദ്രയും ഉണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ ഞങ്ങൾ ഓടി വരുകയും ചെയ്യും
ശേഖരൻ : അതെ
💬 Comments
View all comments