Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
ദേവി നീ വെറുതെ... പിന്നെ എനിക്ക് ഒരു പ്രശ്നം തോന്നിയത് ആ വീട് വാങ്ങിയതിലാ അതൊരു പഴഞ്ചൻ വീടല്ലേ അർജുനെ... സൗകര്യവും കുറവ്
അർജുൻ : കുറച്ച് പണിചെയ്യാം അച്ഛാ
ശേഖരൻ : അതിനേക്കാൾ നല്ലത് പുതിയ ഒരെണ്ണം വാങ്ങുന്നതായിരുന്നു...എന്തായാലും കുഴപ്പമില്ല പിന്നെ നിന്റെ പോകാനുള്ള തീരുമാനമിക്കെ ശെരി... പക്ഷെ ഇപ്പോൾ വേണ്ട മോള് ഒന്ന് നടക്കാറൊക്കെ ആകട്ടെ അപ്പോഴേക്കും വീടിന്റെ പണിയും ചെയ്യാം
അർജുൻ : അങ്ങനെ തന്നെയാ അച്ഛാ ഞാൻ ഇപ്പോൾ പറഞ്ഞന്നേ ഉള്ളു എല്ലാം കഴിഞ്ഞിട്ടേ പോകത്തുള്ളു
ശേഖരൻ : കേട്ടല്ലോ ദേവി നിന്റെ മോൻ ഇനിയും അംഞ്ചാറു മാസം ഇവിടെ തന്നെ കാണും
ദേവി : അത് കഴിഞ്ഞാൽ പോകില്ലേ
ശേഖരൻ : എന്നാൽ ഒരു കാര്യം ചെയ്യ് അപ്പോൾ നീയും ഇവരുടെ കൂടെ പൊക്കൊ സങ്കടം മാറുമല്ലോ
ദേവി : ഓഹ് നിങ്ങൾക്ക് എന്നെ പറഞ്ഞു വിടാൻ മുട്ടിയിരിക്കുവാണല്ലേ😡
ഇത്രയും പറഞ്ഞു ദേവി കയ്യിലിരുന്ന കുഞ്ഞിനെയും കൊണ്ട് അവിടെ നിന്നും പോയി
**************
10 മാസങ്ങൾക്ക് ശേഷം
റിയാസ് : എന്തയാലും കൊള്ളാമെടാ നീ ഈ വീടിനെ അങ്ങ് മാറ്റി കളഞ്ഞല്ലോ
അർജുൻ : ഹേയ് അത്ര വലിയ പണിയൊന്നും ചെയ്തിട്ടില്ല നിനക്ക് അറിയാലോ ഒരു റൂം ബാത്‌റും കൂടി ഇറക്കി പിന്നെ കിച്ചൺ അല്പം വലുതാക്കി എന്തായാലും നിനക്ക് പ്രൊമോഷൻ കിട്ടാൻ കണ്ട സമയം ബെസ്റ്റ് ആയിരുന്നു ഞാൻ ഇവിടെ ഒറ്റക്ക് കിടന്ന് കഷ്ടപ്പെട്ടു അല്ല അതെന്താ നിന്റെ കയ്യിൽ
റിയാസ് : എന്തായാലും നീ കയറി താമസ്സിക്കുകഅല്ലേ
💬 Comments
View all comments