Chapter Title : Tomboy love 8 ❤❤ [Fang leng] [Climax]
: ഈ വീട് എന്റേത് കൂടിയാ അതിൽ ആർക്കെങ്കിലും സംശയമുണ്ടോ
ദേവി : മോനെ അജു.... ഇങ്ങനെ ഒന്നും പറയല്ലേ ഞങ്ങൾ ഗതികെട്ട അവസ്ഥയിലാടാ... അതുകൊണ്ടാ നിന്റെ അച്ഛൻ കിടപ്പാടം വിക്കാൻ ഒരുങ്ങുന്നെ... നീ ഇതിനു സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറെ വഴി ഇല്ല
അമ്മു : മതി അജു.. നിർത്ത്.. അജു വെറുതെ പറയുന്നതാ അമ്മേ...ഞങ്ങൾ
അർജുൻ : ഒരു വെറുതെയുമല്ല വീട് വിൽക്കാൻ പറ്റില്ല നടക്കുന്ന കാര്യം ഞാൻ പറയാം വീട് ഞാൻ വാങ്ങികൊള്ളാം അതും അച്ഛൻ പറയുന്ന വിലക്ക്
ശേഖരൻ : വേണ്ട ആർക്ക് കൊടുത്താലും നിനക്ക് തരില്ല
ദേവി : മതി ശേഖരേട്ടാ നമ്മുടെ അജു അല്ലേ ഇവൻ തന്നെ എടുത്തോട്ടെ പുറത്തുള്ളവർക്ക് കൊടുക്കുന്നതിനേക്കാൾ ഭേദമല്ലേ
അർജുൻ : അപ്പോൾ തീരുമാനമായി ടോ തനിക്ക് എത്രയാ തരുവാനുള്ളെ
എൽദോ : 30 ലക്ഷം
അർജുൻ വേഗം തന്നെ ഒരു ചെക്ക് ബുക്ക് എടുത്ത് 30 ലക്ഷത്തിന്റെ ചെക്ക് ലീഫുകൾ എൽദോക്ക് നൽകി
അർജുൻ : 30 ഉണ്ട് പോയി മാറിക്കോ പിന്നെ തന്നെ ഇനി ഇവിടെ കണ്ടുപോകരുത്
ഇത് കേട്ട എൽദോ ചെക്കുകളുമായി അവിടെ നിന്നും പോയി
അർജുൻ : അപ്പോൾ അഡ്വാൻസ് ആയി ഇനി എന്താ...ഉം ഏട്ടാ ഇനി എത്ര കൂടി ഉണ്ടെങ്കിൽ കടങ്ങൾ മുഴുവൻ തീരും
അമൽ : 60ലക്ഷം അടുപ്പിച്ചു വരും
അർജുൻ : അപ്പോൾ 60 തും മുപ്പതും 90 റ് ഈ വീടിനും സ്ഥലത്തിനും അത്രയും കിട്ടും എന്ന് തോന്നുന്നുണ്ടോ.... എന്താ ഏട്ടാ
💬 Comments
View all comments