0%
Chapter 1

Tomboy love 8 ❤❤ [Fang leng]

Author : Kambikathakal | Read All Parts | 👁 453 |

Tomboy Love Part 8

Author : Fang leng | Previous Part


അർജുൻ : അങ്കിള് പറഞ്ഞത് പോലെ പക്വതയൊക്കെ വച്ചല്ലോ...എന്നാൽ പിന്നെ പോകണ്ട

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ ഒന്ന് നോക്കി

അർജുൻ : നിന്ന് അഭിനയിക്കാതെ ഇറങ്ങാൻ നോക്കെടി നിന്റെ മുഖം കണ്ടാൽ അറിയാം വരാൻ മുട്ടി നിക്കുവാണെന്ന്

അല്പനേരത്തിനുള്ളിൽ അവർ അവിടെ നിന്നുമിറങ്ങി

അമ്മു : അജു ഡ്രസ്സ്‌ എങ്ങനെയുണ്ട് കൊള്ളാമോ മഞ്ഞ എനിക്ക് ചേരുന്നുണ്ടോ

ബൈക്കിൽ കയറുന്നതിനു മുൻപായി അമ്മു അർജുനോട് ചോദിച്ചു

അർജുൻ : നിനക്ക് ലൈറ്റ് കളറാ നന്നായി ചേരുന്നത് അതുകൊണ്ട് തന്നെ ഇത് സൂപ്പറായിട്ടുണ്ട്

അമ്മു : അപ്പോൾ കൊള്ളാമല്ലേ.. അല്ല നമ്മൾ എങ്ങോട്ടാ പോകുന്നെ ഒന്നും പറഞ്ഞില്ലല്ലോ

അർജുൻ : ഇവിടെ മ്യൂസിയത്തിനടുത്ത് ഒരു ഫെസ്റ്റ് നടക്കുന്നുണ്ട് നമുക്ക് അവിടെയൊക്കെ ഒന്ന് പോയി കറങ്ങാം ഒരുപാട് സ്റ്റാളുകളൊക്കെ ഉണ്ടെന്നാ കേട്ടത് എന്നിട്ട് രാത്രി പുറത്തു നിന്ന് ഭക്ഷണവും കഴിച്ചിട്ടുവരാം

അമ്മു : എന്നാൽ പിന്നെ ശെരി പോകാം

അമ്മു പതിയെ ബൈക്കിനു പുറകിൽ കയറി അർജുൻ ബൈക്ക് മുന്നോട്ടേക്കെടുത്തു

അല്പസമയത്തിനു ശേഷം

അമ്മു : നല്ല ആളുണ്ടല്ലേ

അർജുൻ : ഉം വിചാരിച്ചതിനെക്കാൾ കൂടുതൽ ആളുണ്ട് അല്ല നീ എന്താ ആ ബുക്കും മറിച്ചുനോക്കികൊണ്ട് നിൽക്കുന്നെ അത് വേണോ

അമ്മു : ഹേയ് വേണ്ട ഞാൻ വെറുതെ പടം നോക്കിയതാ അല്ലാതെ ഇതൊക്കെ ആര് വായിക്കാൻ

അർജുൻ : എന്നാൽ വാ അങ്ങോട്ട് പോകാം അവിടെ വേറെയും കാണാൻ ഉണ്ടാകും

അവർ മുന്നോട്ട് നടന്നു

അമ്മു : അജു അവിടെ എന്തോ ഉണ്ട് വാ

അവർ കുറച്ച് അപ്പുറത്തായി ഉണ്ടായിരുന്ന ഒരു സ്റ്റാളിലേക്ക്‌ പോയി

"വെജിറ്റബിൾ കട്ടർ... നിമിഷനേരം കൊണ്ട് പച്ചകറികൾ നിങ്ങൾക്കിഷ്‌ടപ്പെട്ട രൂപത്തിലും നീളത്തിലും മുറിച്ചെടുക്കാം കൈ മുറിയും എന്ന പേടിവേണ്ട സമയവും ലാഭം "

കച്ചവടക്കാരൻ വെജിറ്റബിൾ കട്ടർ എല്ലാവരെയും കാണിച്ചുകൊണ്ട് വിളിച്ചു പറയാൻ തുടങ്ങി

അമ്മു : അജു അത് വാങ്ങാം കത്തികൊണ്ട് മുറിക്കാൻ നല്ല പാടാ ഇതാകുമ്പോൾ പെട്ടെന്ന് പറ്റും

അർജുൻ : ഇതൊക്കെ പറ്റിപ്പാ അമ്മു പെട്ടെന്ന് കംപ്ലയിന്റ് ആകും

അമ്മു : അതൊന്നും ആകില്ല അയാള് കാണിക്കുന്നത് കണ്ടില്ലേ നല്ല സാധനമാ എന്റെ വീട്ടിൽ ഉണ്ടായിരുന്നു

അർജുൻ : ചേട്ടാ ഇത് എത്രയാ

"500"

ഇത് കേട്ട അർജുൻ അമ്മുവിന്റെ മുഖത്തേക്ക്‌ നോക്കി

അമ്മു : പിന്നെ വേണ്ട 🙁

അർജുൻ : ചേട്ടാ ഒന്നെടുക്ക്

ഇത്രയും പറഞ്ഞു അത് വാങ്ങിയ അർജുൻ കട്ടർ അമ്മുവിന്റെ കയ്യിൽ കൊടുത്തു ശേഷം മുന്നോട്ട് നടന്നു

അമ്മു : ഞാൻ വേണ്ടാന്ന് പറഞ്ഞതല്ലേ പിന്നെ എന്തിനാ....

അർജുൻ : ഇങ്ങനെയാണോ വേണ്ട എന്ന് പറയുന്നെ പറച്ചിലിൽ ഒരു ആത്മാർത്ഥയും ഉണ്ടായിരുന്നില്ലല്ലോ മുഖവും വീർപ്പിച്ച് .... വാങ്ങി തന്നില്ലെങ്കിൽ ഇന്ന് മുഴുവൻ മുഖം ബലൂൺ പോലെ ആയിരിക്കില്ലേ

അമ്മു : ദേ അജു വാങ്ങി തന്നിട്ട് ഇങ്ങനെ ഓരോന്ന്

💬 Comments

View all comments