Chapter Title : Tomboy love 8 ❤❤ [Fang leng]
മാസം തോറും മരുന്ന് മാറുന്നതല്ലാതെ വേറെ മാറ്റം ഒന്നുമില്ല
അർജുൻ : എന്റെ അമ്മു...
ഇത്രയും പറഞ്ഞു അർജുൻ അടുത്ത റാക്കിൽ നിന്നും പിണ്ണാക്കെടുത്ത് അമ്മുവിന്റെ കയ്യിൽ കൊടുത്തു
അർജുൻ : നീ കണ്ടോ ഇത്തവണ പൂക്കും... ഞാൻ പറഞ്ഞ ഒന്നും കാര്യമാക്കണ്ട ഞാൻ വെളിവില്ലാതെ ഓരോന്ന് പറയും.... സോറി ടി 🥺
അമ്മു : അജു എന്തിനാ വിഷമിക്കുന്നെ ഞാൻ അതിന് ഒന്നും പറഞ്ഞില്ലല്ലോ
അർജുൻ : ഇല്ല... നിനക്ക് നന്നായി വേദനിച്ചു അല്ലേ
അമ്മു : അങ്ങനെ ഒന്നുമില്ല നീ.... ദേ അജു അങ്ങോട്ട് നോക്കിയെ അമലേട്ടനും ശ്രുതിയേച്ചിയും
പെട്ടെന്നാണ് അർജുൻ അമ്മു പറഞ്ഞിടത്തേക്ക് നോക്കിയത് അവിടെ അമലും ശ്രുതിയും എന്തൊക്കെയോ സാധനങ്ങൾ വാങ്ങുകയായിരുന്നു
അമ്മു : ശ്രുതിയേച്ചിക്ക് ഡേറ്റ് അടുത്തില്ലേ അജു... വാ നമുക്ക് പോയി സംസാരിക്കാം
അർജുൻ : വേണ്ട നമ്മളോട് മിണ്ടാത്തവരോട് നമ്മൾ എന്തിനാ മിണ്ടുന്നെ ഇത്രയും നാളായി നമ്മളെ ഒന്ന് വിളിച്ചോ ഒരു മെസ്സേജ് എങ്കിലും അയച്ചോ
അമ്മു : എന്താ അജു ഇത് ശ്രുതിയേച്ചി പാവമാ നമ്മളും അങ്ങോട്ട് വിളിച്ചില്ലല്ലോ വാ പോയി സംസാരിക്കാം ഇപ്പോൾ കുറേ നാളായില്ലേ
ഇത് കേട്ട അർജുൻ അമ്മുവിന്റെ മുഖത്തേക്ക് ഒന്നുകൂടി നോക്കി
അമ്മു : അർജുൻ വാ ഞാൻ പോകുവാ
"ശ്രുതിയേച്ചി...."
അമ്മു പതിയെ അവരുടെ മുന്നിൽ എത്തി പിന്നാലെ അർജുനും
ശ്രുതി : അമ്മു... അർജുനെ
അമ്മു : എത്ര നാളായി ചേച്ചി... അമലേട്ടാ എല്ലാവർക്കും സുഖമാണോ
അമൽ : ഉം എല്ലാവരും സുഖമായി ഇരിക്കുന്നു
ശ്രുതി :
💬 Comments
View all comments