0%

Chapter Title : Tomboy love 8 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.4K

കോംപ്ലസ് ഒന്നും അല്ല അമ്മു അങ്കിളിനെ എപ്പോഴും ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയാ പിന്നെ നേരത്തെ പറഞ്ഞത് ഞാൻ തിരിച്ചെടുത്തു

അമ്മു : എന്ത് തിരിച്ചെടുത്തെന്ന്

അർജുൻ : അല്ല നിന്റെ അച്ഛന്റെ പേര് പറഞ്ഞാൽ ഇപ്പോൾ കയറ്റി വിടും എന്ന് പറഞ്ഞില്ലേ അത് തിരിച്ചെടുത്തെന്ന് അങ്കിളിന്റെ പേര് പറഞ്ഞിരുന്നെങ്കിൽ നമുക്ക് നേരത്തേ ഡോക്ടറെ കാണാമായിരുന്നു

അമ്മു : അതാണ്... എന്റെ അച്ഛൻ ആരാന്നാ അജൂന്റെ വിചാരം വലിയ പുള്ളിയാ എ ബിഗ് മാൻ

അർജുൻ : ഓഹ് ശരി വന്നാലും പോകാം

************************

7 മാസത്തിനു ശേഷം അമ്മുവും അർജുനും ഒരു സൂപ്പർ മാർക്കറ്റിൽ

അർജുൻ : എന്തെങ്കിലും എടുക്കാൻബാക്കി ഉണ്ടോ ഇനി വീട്ടിൽ ചെന്നിട്ട് അത് മറന്നു ഇത് മറന്നു എന്നൊന്നും പറയരുത്

അമ്മു : അതാ ഞാനും ആലോചിക്കുന്നേ എന്തോ മറന്നത് പോലെ

അർജുൻ : എന്റെ അമ്മു വേഗം ആലോചിക്ക് നമുക്ക് പോകണ്ടേ നിനക്ക് ഉച്ചക്കുള്ള ഗുളിക കഴിക്കണ്ടേ

അമ്മു : ഉം കിട്ടി...വേപ്പിൻ പിണ്ണാക്ക് അത് വാങ്ങണം ഇവിടെ ഉണ്ടോന്ന് നോക്കട്ടെ

അർജുൻ : നിനക്കെന്താടി...പിണ്ണാക്കൊ നീ എന്താ അതുകൊണ്ട് ചെയ്യാൻ പോകുന്നെ

അമ്മു : അജു നമ്മുടെ മുറ്റത്തെ മാവില്ലേ അതിന്റെ ചുവട്ടിൽ ഇടനാ യൂട്യൂബിൽ കണ്ടതാ

അർജുൻ : ഉം ബെസ്റ്റ് ഇതിനു മുൻപും എന്തൊക്കെയോ ചെയ്തതല്ലേ എന്നിട്ട് അത് പൂത്തോ ഇല്ലല്ലോ ഇനി ഇതിന്റെ കുറവേ ഉള്ളു ഒരുപാട് വർഷമായമാവാ അമ്മു അത് പൂക്കാനൊന്നും പോകുന്നില്ല

അമ്മു : ശെരിയാ എന്നെ പോലെ തന്നെയായിരിക്കും അതിന്റെ ഗതിയും

💬 Comments

View all comments