Chapter Title : Tomboy love 8 ❤❤ [Fang leng]
"
അമ്മു : എന്റെ അച്ഛനാ
"അപ്പോൾ അതാണ് കാര്യം അദ്ദേഹത്തിന് ഈ ഹോസ്പിറ്റലിൽ ഒരു ഷെയർ ഉണ്ട് ഷെയർ ഹോൾടേഴ്സിന്റെ ഫാമിലിക്ക് ട്രീറ്റ്മെന്റും മെഡിസിൻസുമൊക്കെ ഫ്രീയാണ് "
ഇത്രയും പറഞ്ഞ ശേഷം അയാൾ മെഡിസിൻസ് പാക്ക് ചെയ്ത് അവിടെ വച്ചു
"ഇതാ സാർ കൊണ്ട് പൊക്കോളു "
ഇത് കേട്ട അർജുൻ മെഡിസിൻസ് കയ്യിലെടുത്ത ശേഷം മുന്നോട്ട് നടന്നു
അമ്മു : അജു...
അർജുൻ : എന്താ അമ്മു
അമ്മു : അജൂന്റെ മനസ്സിൽ ഇപ്പോൾ എന്താണെന്ന് എനിക്കറിയാം അച്ഛൻ പൈസ പേ ചെയ്തതിലുള്ള വിഷമം അല്ലേ അങ്ങനെ ഒന്നും ചിന്തിക്കേണ്ട അജു... അച്ഛൻ ബോർഡ് മെമ്പർ ആയത് കൊണ്ട് കിട്ടിയ ആനുകൂല്യം അല്ലേ അതിൽ നാണക്കേട് ഒന്നും വിചാരിക്കണ്ട ഇത് നമ്മുടെ....
അർജുൻ : ഒരു നാണക്കേടും ഇല്ല അമ്മു നിന്റെ കാര്യത്തിൽ ഞാൻ ഒരു നാണക്കേടും നോക്കുകയുമില്ല കുറച്ച് നേരം മുൻപ് 2 ലക്ഷം എങ്ങനെ ഉണ്ടാക്കും എന്ന് ചിന്തിച്ച് എന്റെ കണ്ണിൽ ഇരുട്ട് കയറുവായിരുന്നു.. ഒരു വഴിയും ഇല്ലെങ്കിൽ അങ്കിളിനോട് തന്നെ കാശ് ചോദിക്കാം എന്നായിരുന്നു ഞാൻ ചിന്തിച്ചത്
അമ്മു : ശെരിക്കും അജു അങ്ങനെ ചിന്തിച്ചോ
അർജുൻ : ഉം സത്യം
അമ്മു : അങ്ങനെ തന്നെ വേണം അജു നമുക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ വേറെ ആരാ സഹായിക്കാൻ ഉള്ളത് അത് എന്റെ മാത്രം അച്ഛനല്ല അജൂന്റെ കൂടെയാ പിന്നെ അജൂനെ അച്ഛന് വലിയ ഇഷ്‌ടവുമാ അതുകൊണ്ട് അച്ഛന്റെ മുന്നിൽ അനാവശ്യ കോംപ്ലക്സ് ഒന്നും വേണ്ട
അർജുൻ :
💬 Comments
View all comments