0%

Chapter Title : Tomboy love 8 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.4K

കുറച്ചോളും എന്തയാലും മൂന്നു മാസത്തേക്ക്‌ വാങ്ങാനുള്ള കാശ് ഇപ്പോൾ കയ്യിൽ കാണില്ല തത്കാലം നമുക്ക് ഒരു മാസത്തേക്ക്‌ മേടിക്കാം

അമ്മു : അത് മതി എല്ലാം കൂടി വാങ്ങിയിട്ട് ഇപ്പോൾ എന്തിനാ

ഇത്രയും പറഞ്ഞു അവർ ഫർമസിയിലേക്ക്‌ എത്തി

അർജുൻ : ഇതിൽ എഴുതിയിരിക്കുന്ന മരുന്നുകൾ വേണം മൂന്നു മാസത്തേക്ക്‌ എഴുയിട്ടുണ്ട് ടോട്ടൽ എത്ര യാകും എന്ന് പറയാമോ എന്നിട്ട് എടുത്താൽ മതിയാകും

"നിൽക്ക് സാർ നോക്കട്ടെ.... മൂന്നു മാസത്തേക്ക്‌ എല്ലാം കൂടി ഒരു 6 ലാക്സ് അടുപ്പിച്ചാകും സാർ "

അമ്മു : 6 ലക്ഷമോ...

അർജുൻ പതിയെ അമ്മുവിന്റെ മുഖത്തേക്ക്‌ നോക്കി

അർജുൻ : ആ പ്രിസ്‌ക്രിപ്ഷൻ ഒന്ന് തരാമോ ഇപ്പോൾ കയ്യിൽ ഇത്രയും കാശില്ല ഞാൻ വൈകുന്നേരം വന്നു വാങ്ങാം

ഇത്രയും പറഞ്ഞ ശേഷം അർജുൻ അമ്മുവിനെ ഒന്ന് കൂടി നോക്കി

"അമ്മു ഒരു മാസത്തേക്ക്‌ 2 ലക്ഷമാകും ഇപ്പോൾ അത്രയും ഇല്ല ഞാൻ കാശ് അറേൻജ് ചെയ്ത ശേഷം വൈകുന്നേരം വന്നു വാങ്ങാം എന്താ "

ഇത് കേട്ട അമ്മുവിന്റെ കണ്ണുകൾ പതിയെ നിറഞ്ഞു

"സാർ സിസ്റ്റത്തിലെ ഡാറ്റ പ്രകാരം നിങ്ങക്ക്‌ ഇവിടെ ഗോൾഡൻ സർവീസ് ഉണ്ട് അതായത് മെഡിസിനും മറ്റുമൊന്നും കാശ് അടക്കേണ്ടതില്ല എല്ലാം ആൾറെഡി പെയ്ടാണ് "

ഇത് കേട്ട അർജുൻ പതിയെ ഫർമസിസ്റ്റിനെ ഒന്ന് നോക്കി

അർജുൻ : ഞങ്ങൾ ഒന്നും പേ ചെയ്തിട്ടില്ല നിങ്ങൾ ഒന്നുകൂടി ചെക്ക് ചെയ്തു നോക്കാമോ

"അങ്ങനെ വരാൻ വഴിയില്ലല്ലോ ശെരി ഒന്നുകൂടി നോക്കട്ടെ... ഈ മിസ്റ്റർ രാജീവ് നിങ്ങളുടെ ആരെങ്കിലുമാണോ

💬 Comments

View all comments