Chapter Title : Tomboy love 8 ❤❤ [Fang leng]
വല്ലാതെ കുറയും അമ്മു
അമ്മു : ആദ്യം അല്പം കുറഞ്ഞാലും സാരമില്ല മിട്ടായി എല്ലാവർക്കും പരിചയമായാൽ ഫ്രീ കൊടുക്കാതെ തന്നെ ആളുകൾ വാങ്ങികോളും അപ്പോൾ പ്രോഫിറ്റ് കൂടുമല്ലോ ഭാവിയിലെ നല്ല ലാഭത്തിനു വേണ്ടി ചെറിയ നഷ്ടം സഹിക്കുന്നതിൽ പ്രശ്നമില്ല
അർജുൻ : ഇതൊക്കെ എവിടുന്ന് പഠിച്ചു
അമ്മു : അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്
അർജുൻ : അച്ഛന്റെ മോള് തന്നെ എല്ലാ കള്ളത്തരവും അറിയാം
അമ്മു : ഇത് കള്ളതരമൊന്നുമല്ല ബിസ്സിനെസ്സ് ട്രിക്കാ
അർജുൻ : പക്ഷെ സെയിൽ കൂടിയില്ലെങ്കിൽ പ്രശ്നമാകും
അമ്മു : അതൊക്കെ കൂടും മിട്ടായിക്ക് നല്ല ടേസ്റ്റ് ഉണ്ട് ഞാൻ കഴിച്ചു നോക്കി രണ്ടും നല്ല ഫ്ലേവറാ
അർജുൻ : നീ ആരോട് ചോദിച്ചിട്ടാ ചോക്ലേറ്റ് കഴിച്ചത് ഡോക്ടർ അതൊന്നും പാടില്ല എന്ന് പറഞ്ഞിട്ടുള്ളതല്ലേ
അമ്മു : പിന്നെ മൂന്ന് നേരം ഗുളിക മാത്രം കഴിച്ചാൽ മതിയോ വായൊക്കെ കൈപ്പ് രസമാ
അർജുൻ : ഇത്തവണപോകുമ്പോൾ മെഡിസിൻസ് കുറാക്കാൻ പറ്റുമോ എന്ന് ചോദിക്കാം
അമ്മു : ഉം നടന്നത് പോലെ തന്നെ
പെട്ടെന്നാണ് അർജുന്റെ ഫോൺ റിങ് ചെയ്തത്
അർജുൻ : ഹലോ ഏട്ടാ പറയ്.....
"ഓഹ് ശരിയേട്ടാ ഞങ്ങൾ ഉടനെ വരാം...നാളെ വന്നാൽ മതിയോ... ഏട്ടാ ഏട്ടത്തി എങ്ങനെ ഇരിക്കുന്നു... ഓക്കെ ഏട്ടാ ശരി... ശെരി "
അർജുൻ ഫോൺ കട്ട് ചെയ്തു
അമ്മു : എന്താ അജു
അർജുൻ : അമ്മു ഏട്ടത്തി പ്രസവിച്ചു ആൺ കുഞ്ഞാ
അമ്മു : സത്യമായും... നമുക്ക് പോണ്ടേ അജു
അർജുൻ : നാളെ
💬 Comments
View all comments