0%

Chapter Title : Tomboy love 8 ❤❤ [Fang leng]

Author : Kambikathakal Read All Parts 1095

രാജീവ് : സത്യമാ അർജുനെ എല്ലാം ഫിക്സ് ചെയ്തു ഇത് കേട്ടപ്പോൾ എനിക്കുണ്ടായ അഭിമാനം എത്രയാണെന്ന് അറിയാമോ

അമ്മു : എല്ലാ ക്രഡിറ്റും അങ്ങോട്ട് മാത്രം കൊടുക്കണ്ട ഇതൊക്കെ എനിക്കും കൂടി അവകാശപ്പെട്ടതാ ആരാ അജൂന് ഐഡിയാസ് പറഞ്ഞുകൊടുക്കുന്നത് ഈ ഞാനാ പിന്നെ എന്റെ പേരല്ലേ ഏജൻസിക്ക്‌ ഇട്ടേ അതാ വച്ചടി വച്ചടി കയറ്റം

ഇത് കേട്ട അർജുൻ പതിയെ ചിരിച്ചു

രാജീവ് : നിങ്ങള് നാളെ കൂടി നിൽക്കില്ലേ

അർജുൻ : ഇല്ല അങ്കിളെ ഇപ്പോൾ തന്നെ വന്നിട്ട് രണ്ട് ദിവസം ആയില്ലേ നാളെ രാവിലെ പോകണം ഒരുപാട് ആവശ്യങ്ങൾ ഉണ്ട്

രാജീവ് :  എന്നാൽ അങ്ങനെയാകട്ടെ പിന്നെ

അർജുൻ : എന്താ അങ്കിളെ

രാജീവ് : ഇപ്പോൾ അർജുന് നല്ല പക്വതയൊക്കെ വന്നിട്ടുണ്ട് എന്റെ കമ്പനിയുടെ കുറച്ച് മേഘകൾ ഇനി അർജുന് ശ്രദ്ധിച്ചു കൂടെ എനിക്ക് വയസ്സായി വരുകയല്ലേ പതിയെ പതിയെ ഇതിൽ നിന്നെല്ലാം പിന്മാറണം

അർജുൻ : ഹേയ് അത്ര വയസ്സൊന്നും ആയിട്ടില്ല എന്നാലും സാരമില്ല ഞാൻ നോക്കികൊള്ളാം അങ്കിൾ ഇനി കുറച്ച് റസ്റ്റ്‌ ഒക്കെ എടുത്തൊ

രാജീവ് : പിന്നെ നമ്മുടെ ശേഖരൻ....

അർജുൻ : എന്തിനാ അങ്കിളെ നല്ലൊരു ദിവസമായിട്ട് എനിക്ക് അവരുടെയൊന്നും കാര്യം കേൾക്കണ്ട അങ്കിള്‌ ഇതൊക്കെ കഴിച്ചിട്ട് റസ്റ്റ്‌ എടുത്തെ അമ്മു വാ എനിക്ക് നല്ല ക്ഷിണം

ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനോടൊപ്പം റൂമിലേക്ക്‌ പോയി

റാണി : നിങ്ങൾ എന്തിനാ വെറുതെ അവന്റെ മൂട് കളയുന്നെ

രാജീവ് : അതല്ല റാണി

റാണി : എന്തല്ല.. അവർ എത്ര സന്തോഷത്തിലാണെന്ന് കണ്ടില്ലേ... ദൈവം ഒരു കുഞ്ഞിനെ കൂടി അവർക്ക് കൊടുത്തെങ്കിൽ

രാജീവ് : എല്ലാം ശെരിയാകും റാണി

ഇതേ സമയം അർജുനും അമ്മുവും റൂമിൽ

അമ്മു : അജു എന്താ അച്ഛനെ സംസാരിക്കാൻ അനുവദിക്കാത്തെ

അർജുൻ : എന്റെ വീട്ടുകാരെ പറ്റി എന്തോ പറയാൻ പോയതാ എനിക്കത് കേൾക്കാൻ താല്പര്യമില്ല

അമ്മു : എത്ര വർഷമായി അജു

അർജുൻ : എത്രയൊ ആയിക്കോട്ടെ പക്ഷെ ഞാൻ മറക്കില്ല

💬 Comments

View all comments