0%

Chapter Title : Tomboy love 8 ❤❤ [Fang leng]

Author : Kambikathakal Read All Parts 2.4K

🙄

അർജുൻ : എനിക്ക് മനസ്സിലായി... എന്തായാലും നീ പോയി കഴിക്കാൻ എടുക്ക് നല്ല വിശപ്പുണ്ട്

അമ്മു : തനിയെ ഉണ്ടാക്കിയാൽ മതി എന്താ കുറച്ച് മുൻപ് പറഞ്ഞെ നല്ല രൂചിയാണെന്ന് അല്ലേ

അർജുൻ : അതൊക്കെ വെറുതെ പറഞ്ഞതല്ലേ നീ പോയി എടുക്ക് മോളെ നിന്റെ കൈകൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാതെ എനിക്ക്‌ ഉറക്കം പോലും വരില്ല

അമ്മു : അത്ര അങ്ങോട്ട് വേണ്ട... വാ ഞാൻ എടുത്ത് തരാം

************

രണ്ട് ദിവസത്തത്തിന് ശേഷം

അമ്മു : വാ അച്ഛാ ഇരിക്ക്

രാജീവ് : അർജുൻ ഇല്ലേ കാണുന്നില്ലല്ലോ

അമ്മു : അജു പുറത്തേക്ക് പോയിരിക്കുകയാ ഞാൻ വിളിക്കാം

രാജീവ് : ഹേയ് വേണ്ട ഞാൻ ഉടനെ ഇറങ്ങും ഇതാ ഇത് അങ്ങോട്ട് വെക്ക്

ഇത്രയും പറഞ്ഞു രാജീവ് കയ്യിൽ കൊണ്ടുവന്ന ബാഗ് അമ്മുവിന് നൽകി

രാജീവ് : നിന്റെ ഗോൾഡാ ഇത് ഇവിടെ കൊണ്ടു തരാത്തതിൽ നിന്റെ അമ്മ എന്നും വഴക്ക അർജുൻ വന്നിട്ട് ആവശ്യമുള്ളത് മാത്രം ഇവിടെ വച്ച ശേഷം ബാക്കി ബാങ്ക് ലോക്കറിലേക്കൊ മറ്റോ മാറ്റിയേക്ക്‌

അമ്മു : അച്ഛാ ഞാൻ ചായ എടുക്കട്ടേ

രാജീവ് : വേണ്ട മോളെ ഞാൻ കുടിച്ചിട്ടാ ഇറങ്ങിയത്... അതിരിക്കട്ടെ ബിസ്സിനെസ്സിന്റെ കാര്യങ്ങളൊക്കെ എന്തായി

അമ്മു : അജു ജോലി വിട്ടു ഉടനെ തന്നെ ഏജൻസി തുടങ്ങുമെന്നാ പറഞ്ഞത് ചെറിയൊരു ടെൻഷൻ ഉണ്ടച്ചാ...

രാജീവ് : അതിന്റെയൊന്നും ആവശ്യമില്ല അർജുൻ എല്ലാം നോക്കിയും കണ്ടും ചെയ്തുകൊള്ളും പിന്നെ പൈസയൊക്കെ റെഡിയായോ

അമ്മു : ഇല്ലച്ചാ

💬 Comments

View all comments