Chapter Title : Tomboy love 8 ❤❤ [Fang leng]
: എന്താ ഇവിടെ... അല്ല ഇവരെ ആരാ ഇങ്ങോട്ടേക്കു വിളിച്ചത്
സാന്ദ്ര : അച്ഛാ ഇയ്യാള് ഇവരെയും കൂട്ടി വന്നു എന്നെ തല്ലിച്ചു വീണ്ടും എന്റെ വിവാഹം മുടക്കുമെന്ന്
അടുത്ത നിമിഷം ശേഖരൻ അർജുന്റെ കുത്തിന് പിടിച്ചു
ശേഖരൻ : ആരോട് ചോദിച്ചിട്ടാടാ നീ ഇങ്ങോട്ട് കയറി വന്നേ... നിനക്ക് ഞങ്ങളുമായി എന്ത് ബന്ധമാ ഉള്ളേ എന്റെ കൊച്ചിന്റെ കാര്യത്തിൽ ഇടപെടാൻ നീ ആരാ
അർജുൻ : അച്ഛാ എന്നോട് ദേഷ്യം ഉണ്ടെന്ന് കരുതി ഇവളെ അവനു കെട്ടിച്ചു കൊടുക്കരുത് ഞാൻ സമ്മതിക്കില്ല
അടുത്ത നിമിഷം ശേഖരൻ അർജുന്റെ കാരണത്ത് അടിച്ചു
ശേഖരൻ : ഇതൊക്കെ പറയാൻ നീ ആരാ ആരാന്നാ ചോദിച്ചേ
അമ്മു വേഗം തന്നെ അവരുടെ അടുത്തേക്ക് എത്തി
അമ്മു : അജൂനെ വിടച്ചാ😡
അമൽ : മതി ഇതൊരു ഹോസ്പിറ്റലാ അച്ഛാ അവന്റെ ദേഹത്ത് നിന്ന് കയ്യെടുക്ക്
ഇത്രയും പറഞ്ഞു അമൽ രണ്ട് പേരെയും പിടിച്ചു മാറ്റി
അമൽ : ഇങ്ങനെ വഴക്കുണ്ടാക്കാണോ അർജുനെ നീ ഇങ്ങോട്ട് വന്നത്
അർജുൻ : പിന്നെ ഞാൻ എന്താ ചേട്ടാ ചെയ്യേണ്ടേ ആ വിവേക് അവനെ... എനിക്ക് പറ്റത്തില്ല
ദേവി : ഒന്ന് ഇറങ്ങി പോ അർജുനെ നിന്റെ അഭിപ്രായം ഇവിടെ ആർക്കും അറിയണ്ട ക്ഷമിക്കും തോറും നീ....
അമ്മു : അജു വാ പോകാം നമുക്കിവിടെ നിൽക്കണ്ട
അർജുൻ : നിക്കമ്മു പോകാം...
ഇത്രയും പറഞ്ഞ ശേഷം അർജുൻ അച്ഛനെ നോക്കി സംസാരിക്കാൻ തുടങ്ങി
അർജുൻ : നിങ്ങൾ അന്ന് പറഞ്ഞില്ലേ ഞാൻ മകനല്ലെന്ന്
💬 Comments
View all comments