Chapter Title : Tomboy love 8 ❤❤ [Fang leng]
അന്ന് ഞാൻ അത് കാര്യമായി എടുത്തില്ല പക്ഷെ ഇപ്പോൾ ഞാൻ പറയുവാ ഞാൻ നിങ്ങളുടെ മകനല്ല ഇന്നത്തോട് കൂടി എന്റെ മനസ്സിൽ നിന്നും നിങ്ങളെ എല്ലാം ഞാൻ ഒഴിവാക്കുവാ അമ്മയോ, അച്ഛനോ, ചേട്ടനോ അനിയത്തിയോ ആരും എനിക്കില്ല ഇനി എന്റെ ജീവിതത്തിൽ നിങ്ങളാരും ഉണ്ടാകില്ല
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെയും കൊണ്ട് അവിടെ നിന്നുമിറങ്ങി
ബൈക്കിൽ കയറിയിരുന്ന അർജുൻ തല താഴ്ത്തി കരയാൻ തുടങ്ങി
അമ്മു : അജു കരയല്ലേ
അർജുൻ : ഇവരൊക്കെ എന്താ അമ്മു നമ്മളോട് ഇങ്ങനെ കാണിക്കുന്നെ... ഞാൻ അവൾക്ക് വേണ്ടിയല്ലേ...ഞാൻ എത്ര എടുത്തുകൊണ്ട് നടന്നിത്തുണ്ടെന്ന് അറിയാമോ
അമ്മു : വിട്ടേക്ക് അജു പോട്ടെ
അമ്മുവിന്റെ കണ്ണുകളും പതിയെ നിറഞ്ഞു അവളും കരയാൻ തുടങ്ങി
അല്പസമത്തിന് ശേഷം ഇരുവരും വീട്ടിൽ
അമ്മു : അജു ഇങ്ങനെ വിഷമിക്കല്ലേ... നിനക്ക് ഞാൻ ഇല്ലേ അത് പോരെ പിന്നെ എന്റെ അച്ഛനും അമ്മയും അവരെയും നീ എടുത്തൊ ഇങ്ങനെ കരയല്ലേ എനിക്ക് സഹിക്കില്ല
അർജുൻ പെട്ടെന്ന് തന്നെ അമ്മുവിനെ കെട്ടിപിടിച്ചു
അർജുൻ : മതി... നീ മാത്രം മതി വേറെ ആരും വേണ്ട
****************
രണ്ടര വർഷത്തിന് ശേഷം
അർജുൻ : അപ്പോൾ അങ്കിളും ആന്റിയും ഒന്നിച്ച് കേക്ക് കട്ട് ചെയ്തെ
ഇത് കേട്ട രാജീവും റാണിയും മുന്നിലിരുന്ന കേക്ക് കട്ട് ചെയ്തു
അമ്മു : ഹാപ്പി ആനിവേഴ്സറി അച്ഛാ അമ്മേ
രാജീവ് കേക്ക് റാണിക്ക് കൊടുത്ത ശേഷം ഒരു പീസ് അർജുന്റെ വായിലേക്ക് വച്ചു കൊടുത്തു
അമ്മു : അപ്പോഴും ആദ്യം അജൂന് അല്ലേ
💬 Comments
View all comments