Chapter Title : Tomboy love 8 ❤❤ [Fang leng]
മോളെയൊന്നും ഇപ്പോൾ വേണ്ട അല്ലേ
റാണി : ഇതാടി നിനക്ക് ഞാൻ തരാം
റാണി കേക്ക് അമ്മുവിന് നൽകി
രാജീവ് : നിങ്ങള് നിർബന്ധിച്ചത് കൊണ്ടാ അല്ലെങ്കിൽ ഈ കേക്ക് കട്ടിങ് ഒന്നും ഉണ്ടാകില്ലായിരുന്നു
അർജുൻ : അമ്മുവിന് ഒരേ ആഗ്രഹം ഇത്തവണ അച്ഛന്റെയും അമ്മയുടെയും ആനിവേഴ്സറി ആഘോഷിച്ചേ പറ്റു എന്ന് പിന്നെ നടത്തി കൊടുക്കാതിരിക്കാൻ പറ്റുമോ
റാണി : ഇപ്പോഴും വാശിക്ക് ഒരു കുറവുമില്ല അല്ലേ മോനെ
അർജുൻ : എവിടുന്ന് വാശി കൂടിയിട്ടേ ഉള്ളു
അമ്മു : അജു ദേ..
രാജീവ് : ഉം മതി മതി... ഇനി ഇതിന്റെ പേരിൽ വഴക്ക് വേണ്ട... എന്തയാലും അർജുൻ ഞങ്ങൾ ബിസ്സിനെസ്സ് കാരെയൊക്കെ നെട്ടിചിരിക്കുകയാ കണ്ണടച്ചു തുറക്കുന്നത്തിനുള്ളിലായിരുന്നില്ലേ ബിസ്സിനെസ്സിന്റെ വളർച്ച എന്തയാലും ഫ്രണ്ട്സിന്റെ മുന്നിലൊക്കെ എനിക്ക് നന്നായി ഷൈൻ ചെയ്യാൻ പറ്റുന്നുണ്ട് പലരുടെയും മരുമക്കൾ അമ്മായി അച്ഛന്റെയും അച്ഛന്റെയുമൊക്കെ കമ്പനി നോക്കി നടത്തുബോൾ അർജുൻ സ്വന്തമായി തന്നെ ഒരു കമ്പനി ഉണ്ടാക്കിയില്ലേ അത് വിജയിപ്പിക്കുകയും ചെയ്തു എല്ലാ വർഷവും ഞങ്ങൾ എല്ലാവരും കൂടി ചേർന്ന് ബിസ്സിനെസ്സ് മാൻ ഓഫ് ദി ഇയർ അവാർഡ് കൊടുക്കാറുണ്ട് എല്ലാ തവണയും എനിക്കായിരുന്നു കിട്ടാറ് പക്ഷെ ഇത്തവണ അത് അർജുനാ
അർജുൻ : ഒന്ന് പോയേ അങ്കിളെ
രാജീവ് : സത്യമാ അർജുനെ എല്ലാം ഫിക്സ് ചെയ്തു ഇത് കേട്ടപ്പോൾ എനിക്കുണ്ടായ അഭിമാനം എത്രയാണെന്ന് അറിയാമോ
അമ്മു : എല്ലാ ക്രഡിറ്റും അങ്ങോട്ട് മാത്രം കൊടുക്കണ്ട ഇതൊക്കെ എനിക്കും കൂടി അവകാശപ്പെട്ടതാ ആരാ അജൂന് ഐഡിയാസ് പറഞ്ഞുകൊടുക്കുന്നത് ഈ ഞാനാ
💬 Comments
View all comments