Chapter Title : Tomboy love 8 ❤❤ [Fang leng]
പിന്നെ എന്റെ പേരല്ലേ ഏജൻസിക്ക് ഇട്ടേ അതാ വച്ചടി വച്ചടി കയറ്റം
ഇത് കേട്ട അർജുൻ പതിയെ ചിരിച്ചു
രാജീവ് : നിങ്ങള് നാളെ കൂടി നിൽക്കില്ലേ
അർജുൻ : ഇല്ല അങ്കിളെ ഇപ്പോൾ തന്നെ വന്നിട്ട് രണ്ട് ദിവസം ആയില്ലേ നാളെ രാവിലെ പോകണം ഒരുപാട് ആവശ്യങ്ങൾ ഉണ്ട്
രാജീവ് : എന്നാൽ അങ്ങനെയാകട്ടെ പിന്നെ
അർജുൻ : എന്താ അങ്കിളെ
രാജീവ് : ഇപ്പോൾ അർജുന് നല്ല പക്വതയൊക്കെ വന്നിട്ടുണ്ട് എന്റെ കമ്പനിയുടെ കുറച്ച് മേഘകൾ ഇനി അർജുന് ശ്രദ്ധിച്ചു കൂടെ എനിക്ക് വയസ്സായി വരുകയല്ലേ പതിയെ പതിയെ ഇതിൽ നിന്നെല്ലാം പിന്മാറണം
അർജുൻ : ഹേയ് അത്ര വയസ്സൊന്നും ആയിട്ടില്ല എന്നാലും സാരമില്ല ഞാൻ നോക്കികൊള്ളാം അങ്കിൾ ഇനി കുറച്ച് റസ്റ്റ് ഒക്കെ എടുത്തൊ
രാജീവ് : പിന്നെ നമ്മുടെ ശേഖരൻ....
അർജുൻ : എന്തിനാ അങ്കിളെ നല്ലൊരു ദിവസമായിട്ട് എനിക്ക് അവരുടെയൊന്നും കാര്യം കേൾക്കണ്ട അങ്കിള് ഇതൊക്കെ കഴിച്ചിട്ട് റസ്റ്റ് എടുത്തെ അമ്മു വാ എനിക്ക് നല്ല ക്ഷിണം
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനോടൊപ്പം റൂമിലേക്ക് പോയി
റാണി : നിങ്ങൾ എന്തിനാ വെറുതെ അവന്റെ മൂട് കളയുന്നെ
രാജീവ് : അതല്ല റാണി
റാണി : എന്തല്ല.. അവർ എത്ര സന്തോഷത്തിലാണെന്ന് കണ്ടില്ലേ... ദൈവം ഒരു കുഞ്ഞിനെ കൂടി അവർക്ക് കൊടുത്തെങ്കിൽ
രാജീവ് : എല്ലാം ശെരിയാകും റാണി
ഇതേ സമയം അർജുനും അമ്മുവും റൂമിൽ
അമ്മു : അജു എന്താ അച്ഛനെ സംസാരിക്കാൻ അനുവദിക്കാത്തെ
അർജുൻ : എന്റെ
💬 Comments
View all comments