0%

Chapter Title : Tomboy love ❤❤ [Fang leng]

Author : Kambikathakal Read All Parts 745

ഇത്രയും പറഞ്ഞു അർജുൻ പതിയെ തന്റെ ബൈക്കിലേക്ക് കയറി

റിയാസ് :ശെരി ടാ വല്ലതുമുണ്ടെങ്കിൽ വിളിക്ക്

അർജുൻ പതിയെ തന്റെ ബൈക്ക് മുന്നോട്ടേക്കെടുത്തു

അവന്റെ മനസ്സിൽ കഴിഞ്ഞ കാര്യങ്ങൾ ഓരോന്നായി വന്നു കൂടി

"ഏത്ര സന്തോഷത്തോടെ കഴിഞ്ഞതായിരുന്നു എന്റെ കുടുംബം കഴിഞ്ഞ രണ്ട് മാസം കൊണ്ട് എല്ലാം തലകീഴായ് മറിഞ്ഞു ഈ സിറ്റിയിലെ തന്നെ ഏറ്റവും മികച്ച ഹാർഡ്‌വെയർ കമ്പനികളിലോന്നായിരുന്ന തങ്ങളുടെകമ്പനി ഇത്ര വലിയൊരു പ്രതിസന്ധി നേരിടുമെന്ന് ആരെങ്കിലും കരുതിയിരുന്നോ എങ്ങനെയാണ് ഞങ്ങൾ ആ ചതിയനെ വിശ്വസിച്ചത് അവന്റെ വലയിൽ വീഴാൻ മാത്രം മണ്ടമ്മാരായിരുന്നോ ഞങ്ങളൊക്കെ ഇനി ഒന്നും പറഞ്ഞിട്ടു കാര്യമില്ല മുങ്ങാൻ പോകുന്ന വള്ളത്തിൽ നിന്ന് കരകയറാൻ കിട്ടിയ ഏക കച്ചിതുരുമ്പാണ് ഈ വിവാഹം അതിൽ പിടിച്ചു കയറുകയല്ലാതെ എന്റെ മുന്നിൽ മറ്റു വഴികൾ ഒന്നും മില്ല "

ഈ വക ചിന്തകളുമായി അർജുൻ വീണ്ടും ബൈക്ക് മുന്നോട്ടെടുത്തു

മണിക്കൂറുകൾക്ക് ശേഷം അർജുൻ തന്റെ വീട്ടിൽ

(അർജുന്റെ കുടുംബാംഗങ്ങൾ

അച്ഛൻ :ശേഖരൻ

അമ്മ : ദേവി

ചേട്ടൻ : അമൽ

ചേട്ടത്തി : ശ്രുതി

അനുജത്തി :സാന്ദ്ര )

അർജുൻ :നിങ്ങളൊന്നും ഇതുവരെ ഒന്നും കഴിച്ചില്ലേ

വീടിനുള്ളിലേക്കെത്തിയ അർജുൻ ഡെയിനിങ് ടേബിളിനു ചുറ്റുമിരിക്കുന്ന തന്റെ  കുടുംബാംഗങ്ങളോടായി ചോദിച്ചു

ദേവി :നീ കൂടി വന്നിട്ട് കഴിക്കാമെന്നു കരുതി

അർജുൻ :ഞാൻ പറഞ്ഞതല്ലേ വരാൻ വൈകുമെന്ന്

ശേഖരൻ :അതൊന്നും സാരമില്ല നീ വേഗം കൈകഴുകിയിട്ട് വന്നെ

ഇത് കേട്ട അർജുൻ അല്പസമയത്തിനുള്ളിൽ തന്നെ കൈകഴുകിയ ശേഷം അവിടേക്കെത്തി ഭക്ഷണം കഴിക്കാൻ ആരംഭിച്ചു

അമ്മ : മോനെ നാളത്തെ കാര്യം

അർജുൻ :നാളെ എന്ത് കാര്യം എല്ലാം തീരുമാനിച്ചതു പോലെ തന്നെ നമ്മൾ അവിടെ പോയി പെണ്ണുകാണുന്നു

അമ്മ :അതല്ലടാ നമുക്ക് ഒന്നുകൂടി ആലോചിറ്റിട്ട്

അർജുൻ :എന്ത് ആലോചിക്കാൻ

ശേഖരൻ :ദേവി നീ വെറുതെ അതും ഇതും പറഞ്ഞു അവന്റെ മനസ്സ് മാറ്റല്ലേ എല്ലാം കൊണ്ടും ഇത് നമുക്ക് ചേർന്ന ബന്ധം തന്നെയാ

അമൽ : അതെ അമ്മ അവനെ വെറുതെ  കുഴപ്പിക്കാതിരുന്നെ

ശേഖരൻ :പിന്നല്ലാതെ രാജീവിനെയും കുടുംബത്തെയും നമുക്ക് അറിയാത്തതാണോ

💬 Comments

View all comments